ഉം​റ തീ​ർഥാട​നം; വി​ദേ​ശ തീ​ർ​ഥാ​ട​ക​ർ​ക്ക് പ്രാ​യ​പ​രി​ധി നി​ശ്ച​യി​ച്ചു
Monday, November 23, 2020 9:26 AM IST
റി​യാ​ദ്: കോ​വി​ഡ് പ്ര​തി​സ​ന്ധി​ക്ക് അ​യ​വ് വ​ന്ന​തോ​ടെ വി​ദേ​ശ​ത്തു​നി​ന്നു​ള്ള​വ​ർ​ക്കും ഉം​റ​ക്ക് അ​നു​മ​തി ന​ൽ​കി​യെ​ങ്കി​ലും തീ​ർ​ഥാ​ട​ക​ർ​ക്ക് പ്രാ​യ​പ​രി​ധി നി​ശ്ച​യി​ച്ചു.

18നും 50​നു​മി​ട​യി​ൽ പ്രാ​യ​മു​ള്ള​വ​രെ മാ​ത്ര​മേ വി​ദേ​ശ​ത്ത് നി​ന്ന് ഉം​റ​യ്ക്ക് സൗ​ദി​യി​ലെ​ത്താ​ൻ അ​നു​മ​തി ന​ൽ​കൂ എ​ന്ന് സൗ​ദി ഹ​ജ്, ഉം​റ മ​ന്ത്രാ​ല​യം അ​റി​യി​ച്ചു.

എ​ന്നാ​ൽ ഈ ​പ്രാ​യ​പ​രി​ധി നി​ബ​ന്ധ​ന​യി​ൽ നി​ന്ന് ആ​റ് ഗ​ൾ​ഫ് രാ​ജ്യ​ങ്ങ​ളെ പൗ​ര·ാ​രെ ഒ​ഴി​വാ​ക്കി​യി​ട്ടു​ണ്ട്. ബാ​ക്കി​യെ​ല്ലാ രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നും 18നും 50​നും ഇ​ട​യി​ൽ പ്രാ​യ​മു​ള്ള തീ​ർ​ഥാ​ട​ക​ർ മാ​ത്ര​മേ ഉം​റ​യ്ക്കാ​യി എ​ത്താ​ൻ പാ​ടു​ള്ളൂ എ​ന്നും ഹ​ജ്, ഉം​റ മ​ന്ത്രാ​ല​യം അ​റി​യി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.