ഓ​മ​ന​യ്ക്ക് തു​ട​ർചി​കി​ത്സ വേ​ണം; സ​ഹാ​യി​ക്കു​മോ?
Sunday, November 22, 2020 9:21 AM IST
ദീ​പി​ക ഡോ​ട്ട്കോം വാ​യ​ന​ക്കാ​രു​ടെ കൈ​ത്താ​ങ്ങ് കൊ​ണ്ട് ജീ​വി​ത​ത്തി​ലേ​ക്ക് തി​രി​ച്ചു​വ​രു​ന്ന പ്ര​വി​ത്താ​നം മു​രി​ങ്ങ​യി​ൽ വീ​ട്ടി​ൽ ഓ​മ​ന തു​ട​ർ ചി​കി​ത്സ​യ്ക്ക് സ​ഹാ​യം തേ​ടു​ന്നു.

ര​ണ്ടു പ​തി​റ്റാ​ണ്ടി​ല​ധി​ക​മാ​യി വി​വി​ധ രോ​ഗ​ങ്ങ​ളാ​ൽ ക​ഷ്ട​പ്പെ​ടു​ന്ന ഓ​മ​ന ഒ​ൻ​പ​ത് വ​ർ​ഷ​മാ​യി അ​മൃ​ത ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്. ദീ​ർ​ഘ​നാ​ളാ​യി തു​ട​രു​ന്ന ചി​കി​ത്സ​ക​ൾ കു​ടും​ബ​ത്തെ വ​ലി​യ സാ​മ്പ​ത്തി​ക ബാ​ധ്യ​ത​യി​ൽ എ​ത്തി​ച്ചി​രു​ന്നു. ഇ​തോ​ടെ​യാ​ണ് ദീ​പി​ക ഡോ​ട്ട്കോം വ​ഴി സു​മ​ന​സു​ക​ളെ സ​മീ​പി​ച്ച​ത്.

തു​ട​ർ ചി​കി​ത്സ​ക​ളു​ടെ ഭാ​ഗ​മാ​യി ആ​റാ​മ​ത്തെ ശ​സ്ത്ര​ക്രി​യ​യ്ക്ക് ഓ​മ​ന​യെ വി​ധേ​യ​മാ​ക്കേ​ണ്ട സ​മ​യ​മാ​യി. ഇ​തി​ന് ര​ണ്ടു ല​ക്ഷം രൂ​പ​യോ​ള​മാ​ണ് ചി​ല​വ്. കൂ​ടാ​തെ 10 ദി​വ​സ​ങ്ങ​ൾ കൂ​ടു​മ്പോ​ൾ 4,000 രൂ​പ​യു​ടെ മ​രു​ന്നും ആ​വ​ശ്യ​മാ​ണ്.

കി​ട​പ്പാ​ടം വ​രെ വി​റ്റ് ഭാ​ര്യ​യെ ചി​കി​ത്സി​ച്ച ഭ​ർ​ത്താ​വ് എം.​ജെ.​ജോ​സ് തു​ട​ർ ചി​കി​ത്സ​യ്ക്ക് പ​ണം ക​ണ്ടെ​ത്താ​ൻ വി​ഷ​മി​ക്കു​ന്ന​തി​നാ​ൽ ഒ​രി​ക്ക​ൽ കൂ​ടി സു​മ​ന​സു​ക​ളു​ടെ സ​ഹാ​യം തേ​ടു​ക​യാ​ണ്.

ന​ട്ടെ​ല്ലി​ന് അ​ക​ൽ​ച്ച​യു​ണ്ടാ​കു​ന്ന സ്ഥി​തി വ​ന്ന​തോ​ടെ​യാ​ണ് ഓ​മ​ന രോ​ഗ​ത്തി​ലേ​ക്ക് വീ​ണ​ത്. പു​റ​മേ പ്ര​മേ​ഹ​വും സ​ന്ധി​വാ​ത​വും പി​ടി​പെ​ട്ടു. ഇ​രു​കാ​ലു​ക​ളും നീ​രു​വ​ന്നു മൂ​ടി​യ​തോ​ടെ ഓ​മ​ന​യ്ക്ക് ന​ട​ക്കാ​ൻ പോ​ലും ക​ഴി​യാ​ത്ത അ​വ​സ്ഥ​യാ​യി. ഇ​തി​ന് പു​റ​മേ ശ​രീ​ര​ത്തി​ൽ ര​ക്ത​ത്തി​ന്‍റെ അ​ള​വ് കു​റ​യു​ക​യും ഗ​ർ​ഭ​പാ​ത്ര​ത്തി​ൽ മു​ഴ​യും മൂ​ക്കി​നു​ള്ളി​ൽ ദ​ശ​വ​ള​രു​ന്ന രോ​ഗ​വും പി​ടി​പെ​ട്ടു.

ഇ​തോ​ടെ മൂ​ന്ന് ശ​സ്ത്ര​ക്രി​യ​ക​ൾ​ക്ക് ഇ​വ​രെ വി​ധേ​യ​രാ​ക്കി. ചി​കി​ത്സ​ക​ൾ മു​ന്നോ​ട്ടു​പോ​കു​ന്ന​തി​നി​ടെ ഓ​മ​ന​യു​ടെ നെ​ഞ്ചി​ൽ പ​ഴു​പ്പ് കെ​ട്ടു​ന്ന സ്ഥി​തി​യു​ണ്ടാ​യ​ത്. ചി​കി​ത്സ​ക​ൾ പു​രോ​ഗ​മി​ക്കു​ന്ന​തി​നി​ടെ അ​ര​യ്ക്ക് താ​ഴോ​ട്ട് ര​ക്ത​യോ​ട്ടം ഇ​ല്ലാ​ത്ത അ​വ​സ്ഥ വ​ന്നു. പി​ന്നാ​ലെ കാ​ലു​ക​ളു​ടെ ച​ല​ന​ശേ​ഷി​യും ന​ഷ്ട​മാ​യി. കാ​ലി​ന്‍റെ ച​ല​ന​ശേ​ഷി വീ​ണ്ടെ​ടു​ക്കാ​നു​ള്ള ചി​കി​ത്സ​യാ​ണ് നി​ല​വി​ൽ ന​ട​ക്കു​ന്ന​ത്.

ഓമനയ്ക്കുള്ള സ​ഹാ​യം Deepika Charitable Turst നു South India Bank ​ന്‍റെ കോ​ട്ട​യം ശാ​ഖ​യി​ലു​ള്ള അ​ക്കൗ​ണ്ടി​ലേ​ക്ക് അ​യ​യ്ക്കാം. അ​ക്കൗ​ണ്ട് ന​ന്പ​ർ 00370730 00003036 IFSC Code SIBL 0000037 ദീ​പി​ക ചാ​രി​റ്റ​ബി​ൾ ട്ര​സ്റ്റി​ന്‍റെ പേ​രി​ൽ പ​ണം അ​യ​യ്ക്കു​ന്പോ​ൾ ആ ​വി​വ​രം [email protected] ലേ​ക്ക് ഇ​മെ​യി​ൽ ആ​യോ (91) 93495 99068 ലേ​ക്ക് എ​സ്എം​എ​സ് ആ​യോ അ​റി​യി​ക്ക​ണം. സം​ശ​യ​ങ്ങ​ൾ​ക്ക് (91) 93495 99068.

ചാ​രി​റ്റി വി​വ​ര​ങ്ങ​ൾ​ക്ക്..
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.