ഷാ ​വ​ന്നു, കൈ​കൊ​ടു​ത്തു; എ​ൻ​ഡി​എ​യു​മാ​യു​ള്ള സ​ഖ്യം തു​ട​രു​മെ​ന്ന് എ​ഡി​എം​കെ
Saturday, November 21, 2020 10:00 PM IST
ചെ​ന്നൈ: ത​മി​ഴ്നാ​ട്ടി​ൽ‌ വ​രു​ന്ന നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ലും എ​ൻ​ഡി​എ​യു​മാ​യു​ള്ള സ​ഖ്യം തു​ട​രു​മെ​ന്ന് എ​ഡി​എം​കെ. ഭ​ര​ണ​ക​ക്ഷി​യു​ടെ ചീ​ഫ് കോ​ർ​ഡി​നേ​റ്റ​റും ഉ​പ​മു​ഖ്യ​മ​ന്ത്രി​യു​മാ​യ ഒ. ​പ​നീ​ർ​ശെ​ൽ​വ​മാ​ണ് ഇ​ക്കാ​ര്യം പ്ര​ഖ്യാ​പി​ച്ച​ത്. ലോ​ക്സ​ഭാ സ​ഖ്യം നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ലും തു​ട​രു​മെ​ന്ന് പ​നീ​ർ​ശെ​ൽ​വം അ​റി​യി​ച്ചു.

ക​ഴി​ഞ്ഞ 10 വ​ർ​ഷം ത​ങ്ങ​ൾ ന​ല്ല ഭ​ര​ണ​മാ​ണ് കാ​ഴ്ച​വ​ച്ച​ത്. ത​ങ്ങ​ളു​ടെ സ​ഖ്യം 2021 തെ​ര​ഞ്ഞെ​ടു​പ്പി​ൽ വി​ജ​യി​ക്കും. പ്ര​ധാ​ന​മ​ന്ത്രി മോ​ദി​യെ ത​മി​ഴ്‌​നാ​ട് എ​പ്പോ​ഴും പി​ന്തു​ണ​യ്ക്കു​മെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു. കേ​ന്ദ്ര ആ​ഭ്യ​ന്ത​ര​മ​ന്ത്രി​യും ബി​ജെ​പി നേ​താ​വു​മാ​യ അ​മ​ത് ഷാ​യു​ടെ ത​മി​ഴ്നാ​ട് സ​ന്ദ​ർ​ശ​ന​ത്തോ​ട​നു​ബ​ന്ധി​ച്ചാ​ണ് പ്ര​ഖ്യാ​പ​നം ഉ​ണ്ടാ​യി​രി​ക്കു​ന്ന​തെ​ന്ന​തും ശ്ര​ദ്ധേ​യ​മാ​ണ്.

ക​ഴി​ഞ്ഞ ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ എ​ഡി​എം​കെ-​എ​ൻ​ഡി​എ സ​ഖ്യ​ത്തി​നു വ​ലി​യ തി​രി​ച്ച​ടി​യാ​ണ് ഉ​ണ്ടാ​യ​ത്. 39 പാ​ർ​ല​മെ​ന്‍റ് ഒ​രി​ട​ത്തു​മാ​ത്ര​മാ​ണ് വി​ജ​യി​ക്കാ​നാ​യ​ത്. 38 എ​ണ്ണ​ത്തി​ലും കോ​ൺ​ഗ്ര​സ്-​ഡി​എം​കെ സ​ഖ്യ​മാ​ണ് വി​ജ​യി​ച്ച​ത്. ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ലും തി​രി​ച്ച​ടി നേ​രി​ട്ടി​രു​ന്നു.

ഇ​തോ​ടെ എ​ൻ​ഡി​എ​യു​മാ​യു​ള്ള സ​ഖ്യം തു​ട​രു​ന്ന​തി​ൽ അ​ണ്ണാ ഡി​എം​കെ​യി​ൽ ഒ​രു വി​ഭാ​ഗം എ​തി​ർ​പ്പ് പ്ര​ക​ടി​പ്പി​ച്ച് രം​ഗ​ത്തു​വ​ന്നു. എ​ഡി​എം​കെ​യു​ടെ ത​ക​ര്‍​ച്ച​യ്ക്ക് കാ​ര​ണം ബി​ജെ​പി കൂ​ട്ടു​കെ​ട്ടാ​ണെ​ന്നും സ​ഖ്യ​കാ​ര്യ​ത്തി​ല്‍ തീ​രു​മാ​നം പു​ന​പ​രി​ശോ​ധി​ക്ക​ണ​മെ​ന്നു​മു​ള്ള ആ​വ​ശ്യം ശ​ക്ത​മാ​യി. പ​നീ​ർ​ശെ​ല്‍​വ​ത്തി​ന്‍റെ അ​മി​ത​താ​ല്‍​പ്പ​ര്യ​ങ്ങ​ള്‍ ക​ണ​ക്കി​ലെ​ടു​ത്താ​ണ് സ​ഖ്യ​ത്തി​ല്‍ തു​ട​രേ​ണ്ടി വ​ന്ന​തെ​ന്നാ​ണ് എ​ട​പ്പാ​ടി പ​ക്ഷ​ത്തി​ന്‍റെ ആ​രോ​പ​ണം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.