മു​ഖ്യ​മ​ന്ത്രി​ക്ക് ധാ​ർ​മി​ക ഉ​ത്ത​ര​വാ​ദി​ത്വ​ത്തി​ൽ​നി​ന്ന് ഒ​ളി​ച്ചോ​ടാ​ൻ സാ​ധി​ക്കി​ല്ലെ​ന്ന് ഹ​സ​ൻ
Thursday, October 29, 2020 2:38 PM IST
തി​രു​വ​ന​ന്ത​പു​രം: സ്വ​ർ​ണ​ക്ക​ട​ത്ത് കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് എം. ​ശി​വ​ശ​ങ്ക​ർ അ​റ​സ്റ്റി​ലാ​യ​തോ​ടെ മു​ഖ്യ​ന്ത്രി​ക്ക് ധാ​ർ​മി​ക ഉ​ത്ത​ര​വാ​ദി​ത്വ​ത്തി​ൽ​നി​ന്ന് ഒ​ളി​ച്ചോ​ടാ​ൻ സാ​ധി​ക്കി​ല്ലെ​ന്ന് യു​ഡി​എ​ഫ് ക​ൺ​വീ​ന​ർ എം.​എം. ഹ​സ​ൻ.

നി​യ​മ​ത്തി​ന്‍റെ ക​ര​ങ്ങ​ൾ മു​ഖ്യ​മ​ന്ത്രി​യെ വ​ലി​ഞ്ഞു​മു​റു​ക്കാ​ൻ എ​ത്ര സ​മ​യം വേ​ണ്ടി വ​രു​മെ​ന്ന് അ​റി​യി​ല്ലെ​ന്നും ഹ​സ​ൻ പ​റ​ഞ്ഞു.

മു​ഖ്യ​മ​ന്ത്രി​യു​ടെ​യും മ​ന്ത്രി​മാ​രു​ടെ​യും രാ​ജി​യാ​ണ് കോ​ൺ​ഗ്ര​സ് ആ​വ​ശ്യ​പ്പെ​ടു​ന്ന​ത്. പ്ര​തി​ഷേ​ധ സൂ​ച​ക​മാ​യി കേ​ര​ള​പ്പി​റ​വി ദി​നം യു​ഡി​എ​ഫ് വ​ഞ്ച​നാ ദി​ന​മാ​യി ആ​ച​രി​ക്കു​മെ​ന്നും ഹ​സ​ൻ കൂ​ട്ടി​ച്ചേ​ർ​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.