ലോ​റി നി​യ​ന്ത്ര​ണം വി​ട്ട് താ​ഴ്ച​യി​ലേ​ക്ക് മ​റി​ഞ്ഞ് ഡ്രൈ​വ​ർ മ​രി​ച്ചു
Thursday, October 29, 2020 1:00 PM IST
പ​ട്ടി​ക്കാ​ട്: കു​തി​രാ​നി​ൽ ലോ​റി മ​റി​ഞ്ഞ് തമിഴ്നാട് സ്വദേശിയായ ഡ്രൈ​വ​ർ മ​രി​ച്ചു. ത​മി​ഴ്നാ​ട്ടി​ൽ​നി​ന്ന് ആ​ട്ടി​ൻ​കാ​ഷ്ടം ക​യ​റ്റി വ​രി​ക​യാ​യി​രു​ന്ന ലോ​റി റോ​ഡി​ന്‍റെ വ​ശ​ത്തെ താ​ഴ്ച​യി​ലേ​ക്കു വീ​ണ് കാ​ബി​നി​ൽ കു​ടു​ങ്ങി ഈ​റോ​ഡ് സ്വ​ദേ​ശി വെ​ള്ള​ദു​രൈ മ​ക​ൻ ര​വി(37) ആ​ണ് മ​രി​ച്ച​ത്.

പു​ല​ർ​ച്ചെ നാ​ലോ​ടെ തൃ​ശൂ​രി​ലേ​ക്ക് വ​രി​ക​യാ​യി​രു​ന്ന ലോ​റി കു​തി​രാ​ൻ ഇ​റ​ങ്ങു​ന്ന​തി​നി​ട​യി​ലാ​ണ് അ​പ​ക​ടം. ലോ​റി ഇ​ട​തു​വ​ശ​ത്തെ താ​ഴ്ച​യി​ലേ​ക്ക് ഇ​റ​ങ്ങി കാ​ബി​ൻ കു​ത്തി​നി​ന്ന​തോ​ടെ സ്റ്റി​യ​റിം​ഗ് വീ​ൽ ര​വി​യു​ടെ നെ​ഞ്ചി​ൽ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു.

തൃ​ശൂ​രി​ൽ നി​ന്ന് ഫ​യ​ർ​ഫോ​ഴ്സ് എ​ത്തി കാ​ബി​ൻ വെ​ട്ടി​പ്പൊ​ളി​ച്ചാ​ണ് മൃ​ത​ദേ​ഹം പു​റ​ത്തെ​ടു​ത്ത​ത്. ഡ്രൈവർ ഉ​റ​ങ്ങി​പ്പോ​യ​താ​ണ് അ​പ​ക​ട​കാ​ര​ണ​മെ​ന്ന് സം​ശ​യി​ക്കു​ന്നു. മൃ​ത​ദേ​ഹം മെ​ഡി​ക്ക​ൽ കോ​ള​ജ് ആശുപത്രി മോ​ർ​ച്ച​റി​യി​ൽ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.