അ​ന്വേ​ഷ​ണം ഇ​നി മു​ഖ്യ​മ​ന്ത്രി​യി​ലേ​ക്ക്: പ്ര​തി​പ​ക്ഷ നേ​താ​വ്
Thursday, October 29, 2020 11:55 AM IST
ക​ണ്ണൂ​ര്‍: എം. ​ശി​വ​ശ​ങ്ക​റി​നെ അ​ഞ്ചാം​പ്ര​തി​യാ​ക്കി ഇ​ഡി അ​റ​സ്റ്റ് ചെ​യ്ത​തോ​ടെ ഇ​നി അ​ന്വേ​ഷ​ണം മു​ഖ്യ​മ​ന്ത്രി​യി​ലേ​ക്ക് പോ​വു​മെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല. മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞ ആ ​പൂ​തി ന​ട​ക്കാ​ന്‍ പോ​വു​ക​യാ​ണ്. പി​ണ​റാ​യി വി​ജ​യ​ന്‍ ക​ള്ള​ക്ക​ട​ത്ത് കേ​സി​ലും മ​റ്റും പെ​ടു​ന്ന​തി​ല്‍ ത​ങ്ങ​ള്‍​ക്ക് പ്ര​ശ്‌​ന​മി​ല്ലെ​ന്നും എ​ന്നാ​ല്‍ അ​ത് കേ​ര​ള​ത്തി​ന്‍റെ മു​ഖ്യ​മ​ന്ത്രി​യി​ലേ​ക്ക് പോ​വു​മ്പോ​ഴാ​ണ് പ്ര​ശ്‌​ന​മെ​ന്നും ര​മേ​ശ് ചെ​ന്നി​ത്ത​ല വാ​ര്‍​ത്താ​സ​മ്മേ​ള​ന​ത്തി​ല്‍ പ​റ​ഞ്ഞു.

പി​ണ​റാ​യി വി​ജ​യ​ന് ജ​ന​ങ്ങ​ളോ​ട് ഒ​ന്നും പ​റ​യാ​നി​ല്ലാ​താ​യി. താ​ന്‍ ഉ​ന്ന​യി​ച്ച ഓ​രോ ആ​രോ​പ​ണ​വും മു​ഖ്യ​മ​ന്ത്രി​യു​ടെ ഓ​ഫീ​സു​മാ​യി ഉ​ണ്ടാ​യ​താ​ണ്. ബെ​വ്‌​കോ ആ​പ്പ്, ഇ​മൊ​ബി​ലി​റ്റി, പ​മ്പ മ​ണ​ല്‍​ക്ക​ട​ത്ത് ഇ​തെ​ല്ലാം ഉ​ദാ​ഹ​ര​ണ​ങ്ങ​ള്‍ മാ​ത്രം.

സ്വ​ന്തം മു​ന്ന​ണി​യി​ലെ ര​ണ്ടാം ക​ക്ഷി​യാ​യ സി​പി​ഐ നേ​താ​വ് കാ​നം രാ​ജേ​ന്ദ്ര​ന്‍ അ​ട​ക്കം ശി​വ​ശ​ങ്ക​റെ മാ​റ്റി നി​ര്‍​ത്ത​ണ​മെ​ന്ന് പ​റ​ഞ്ഞി​രു​ന്നു. പ​ക്ഷേ മാ​റ്റി​യി​ല്ല. ഇ​ത് മ​ന​സാ​ക്ഷി സൂ​ക്ഷി​പ്പു​കാ​ര​നാ​യ​ത് കൊ​ണ്ട​ല്ലേ​യെ​ന്നും ചെ​ന്നി​ത്ത​ല ചോ​ദി​ച്ചു. ഈ ​ഇ​ട​പാ​ടു​ക​ള്‍​ക്കെ​ല്ലാം മു​ഖ്യ​മ​ന്ത്രി​ക്ക് അ​റി​വു​ണ്ടാ​യി​രു​ന്നു​വെ​ന്ന​താ​ണ് യാ​ഥാ​ര്‍​ഥ്യം.

സ്വ​പ്ന​യെ അ​റി​യി​ല്ലെ​ന്നാ​ണ് ആ​ദ്യം പ​റ​ഞ്ഞ​ത്. എ​ന്നാ​ല്‍ ആ​റ് ത​വ​ണ​യാ​ണ് മു​ഖ്യ​ന്ത്രി സ്വ​പ്ന​യെ ക​ണ്ട​ത് എ​ന്നാ​ണ് സ്വ​പ്‌​ന​യു​ടെ മൊ​ഴി. ഇ​തി​ന്‍റെ തെ​ളി​വ് ന​ശി​പ്പി​ക്കാ​ന്‍ വേ​ണ്ടി​യാ​ണ് സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ള്‍ ന​ശി​പ്പി​ച്ച​ത്.

ശി​വ​ശ​ങ്ക​റി​നെ അ​ഞ്ചാം പ്ര​തി​യാ​ക്കി​യ​തോ​ട് കൂ​ടി അ​ടു​ത്ത അ​ന്വേ​ഷ​ണം വ​രു​ന്ന​ത് മു​ഖ്യ​മ​ന്ത്രി​യി​ലേ​ക്കാ​ണ്. മു​ഖ്യ​മ​ന്ത്രി ഒ​ന്നാം​പ്ര​തി​യാ​വു​മെ​ന്നും ചെ​ന്നി​ത്ത​ല കൂ​ട്ടി​ച്ചേ​ർ​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.