കരിപ്പൂരിൽ വിമാനം തിരിച്ചിറക്കി
Thursday, October 29, 2020 9:19 AM IST
കരിപ്പൂർ: സാങ്കേതിക തകരാറിനെ തുടർന്നു കരിപ്പൂരിൽ വിമാനം തിരിച്ചിറക്കി. ഷാർജയിലേക്ക് പുറപ്പെട്ട എയർ അറേബ്യ വിമാനമാണ് തിരിച്ചിറക്കിയത്. വ്യാഴാഴ്ച പുലർച്ചെ 3.40നായിരുന്നു സംഭവം.

വിമാനത്തിന്‍റെ ഉള്ളിൽ വായു മർദത്തിൽ വ്യത്യാസം ഉണ്ടായതായാണ് റിപ്പോർട്ട്. വിമാനം പറന്നുയർന്ന് പത്ത് മിനിറ്റിനുശേഷമാണ് വിമാനം തിരിച്ചിറക്കിയത്. തകരാർ പരിഹരിച്ചശേഷം രാവിലെ 7.41ന് വിമാനം ഷാർജയിലേക്ക് തിരിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.