പു​ക​ഞ്ഞു​പു​ക​ഞ്ഞ് പു​റ​ത്ത്; ബാ​ഴ്സ പ്ര​സി​ഡ​ന്‍റ് ബ​ർ​ത്തോ​മ്യ രാ​ജി​വ​ച്ചു
Wednesday, October 28, 2020 11:47 PM IST
ബാ​ഴ്സ​ലോ​ണ: ജോ​സ​ഫ് മ​രി​യ ബ​ർ​ത്തോ​മ്യ ബാ​ഴ്സ​ലോ​ണ ഫു​ട്ബോ​ൾ ക്ല​ബി​ന്‍റെ പ്ര​സി​ഡ​ന്‍റ് സ്ഥാ​ന​മൊ​ഴി​ഞ്ഞു. ബ​ർ​ത്തോ​മ്യ​യ്ക്കൊ​പ്പം ബോ​ർ​ഡ് ഡ​യ​റ​ക്ട​ർ​മാ​രും രാ​ജി സ​മ​ർ​പ്പി​ച്ചു.

ക്ല​ബ് നാ​യ​ക​ൻ ല​യ​ണ​ൽ മെ​സ്‌​സി​യു​മാ​യു​ള്ള സ്വ​ര​ച്ചേ​ർ​ച്ച​യി​ല്ല​യ്മ​യും ആ​രാ​ധ​ക​രു​ടെ സ​മ്മ​ർ​ദ​വു​മാ​ണ് ഇ​വ​രു​ടെ രാ​ജി​ക്കു​ള്ള കാ​ര​ണം. ഏ​റെ ആ​ലോ​ചി​ച്ചെ​ടു​ത്ത തീ​രു​മാ​ന​മാ​ണി​തെ​ന്ന് ബ​ർ​ത്തോ​മ്യ വ്യ​ക്ത​മാ​ക്കി.

ആ​റു വ​ർ​ഷം ക്ല​ബ്ബി​ന്‍റെ പ്ര​സി​ഡ​ന്‍റ് സ്ഥാ​നം വ​ഹി​ച്ച​തി​നു ശേ​ഷ​മാ​ണ് മെ​സി വി​ഷ​യ​ത്തി​ൽ ബ​ർ​ത്തോ​മ്യ​യ്ക്കു പു​റ​ത്തേ​ക്ക് വ​ഴി തെ​ളി​ഞ്ഞ​ത്. 2014 ൽ ​സാ​ന്ദ്രോ റോ​സ​ൽ ഒ​ഴി​ഞ്ഞ പ്ര​സി​ഡ​ന്‍റ് പ​ദ​വി​യാ​ണ് ജോ​സ​ഫ് മ​രി​യ ബ​ർ​ത്തോ​മ്യ ഏ​റ്റെ​ടു​ത്ത​ത്. പു​തി​യ പ്ര​സി​ഡ​ന്‍റി​നെ തെ​ര​ഞ്ഞ​ടു​ക്കു​ന്ന​തു​വ​രെ കാ​ൾ​സ് ടു​സ്ക്വെ​റ്റ്സ് താ​ത്കാ​ലി​ക പ്ര​സി​ഡ​ന്‍റ് സ്ഥാ​നം വ​ഹി​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.