നാല് മാസം, 106 മ​ണി​ക്കൂ​ർ ചോ​ദ്യം ചെയ്യൽ‌; ഒടുവിൽ അറസ്റ്റ്
Wednesday, October 28, 2020 10:55 PM IST
തി​രു​വ​ന​ന്ത​പു​രം: എം. ​ശി​വ​ശ​ങ്ക​റു​ടെ അ​റ​സ്റ്റി​ലേ​ക്ക് അ​ന്വേ​ഷ​ണ ഏ​ജ​ൻ​സി​ക​ളെ​ത്തി​യ​ത് നീ​ണ്ട നാ​ലു മാ​സ​ങ്ങ​ൾ​ക്ക് ശേ​ഷം. ഇ​തി​നി​ടെ പ​ല ത​വ​ണ​ക​ളി​ലാ​യി ശി​വ​ശ​ങ്ക​റി​നെ കേ​ന്ദ്ര അ​ന്വേ​ഷ​ണ ഏ​ജ​ൻ​സി​ക​ൾ 106 മ​ണി​ക്കൂ​ർ ചോ​ദ്യം ചെ​യ്തു.

യു​എ​ഇ കോ​ണ്‍​സു​ലേ​റ്റി​ന്‍റെ ന​യ​ത​ന്ത്ര ബാ​ഗേ​ജി​ൽ ക​ഴി​ഞ്ഞ ജൂ​ണ്‍ അ​വ​സാ​ന വാ​രം തി​രു​വ​ന​ന്ത​പു​രം വി​മാ​ന​ത്താ​വ​ള​ത്തി​ൽ ബാ​ഗേ​ജ് എ​ത്തി​യ നാ​ൾ മു​ത​ൽ തു​ട​ങ്ങി​യ നീ​ക്ക​ങ്ങ​ളാ​ണ് സം​സ്ഥാ​ന ഭ​ര​ണ​ത്തെ വ​രെ പി​ടി​ച്ചു കു​ലു​ക്കും വി​ധം ശി​വ​ശ​ങ്ക​റി​ന്‍റെ അറസ്റ്റിലേക്ക് എത്തിയത്.

സ്വ​ർ​ണ​ക്ക​ട​ത്തു കേ​സി​ന്‍റെ നാ​ൾ വ​ഴി

ജൂ​ണ്‍ 22: ദു​ബാ​യി​ൽ നി​ന്ന് തി​രു​വ​ന​ന്ത​പു​ര​ത്ത് എ​ത്തി​യ എ​മി​റേ​റ്റ്സ് കാ​ർ​ഗോ വി​മാ​ന​ത്തി​ൽ എ​ത്തി​യ യു​എ​ഇ കോ​ണ്‍​സു​ലേ​റ്റി​ന്‍റെ പേ​രി​ലെ​ത്തി​യ ന​യ​ത​ന്ത്ര ബാ​ഗേ​ജ് ക​സ്റ്റം​സ് ത​ട​ഞ്ഞു വ​യ്ക്കു​ന്നു.

ജൂ​ണ്‍ 23: സ്വ​പ്ന സു​രേ​ഷ് അ​ട​ക്ക​മു​ള്ള​വ​ർ ബാ​ഗേ​ജ് വി​ട്ടു കി​ട്ടാ​നാ​യി ക​സ്റ്റം​സ് ഉ​ന്ന​ത​രെ സ​മീ​പി​ച്ചെ​ങ്കി​ലും വി​ട്ടു കൊ​ടു​ക്കു​ന്നി​ല്ല. എം. ​ശി​വ​ശ​ങ്ക​ർ അ​ട​ക്ക​മു​ള്ള ഉ​ന്ന​ത​ർ വി​ട്ടു​കൊ​ടു​ക്കാ​ൻ ആ​വ​ശ്യ​പ്പെ​ട്ടു വി​ളി​ച്ചെ​ങ്കി​ലും വി​ട്ടു കൊ​ടു​ത്തി​ല്ല.

ജൂ​ണ്‍ 28: ദി​വ​സ​ങ്ങ​ൾ നീ​ണ്ട ച​ർ​ച്ച​ക​ൾ​ക്ക് ഒ​ടു​വി​ൽ ന​യ​ത​ന്ത്ര ബാ​ഗേ​ജ് തു​റ​ന്നു പ​രി​ശോ​ധി​ച്ചു. സ്വ​ർ​ണ​മാ​ണെ​ന്നു വ്യ​ക്ത​മാ​യി. മു​ഖ്യ​മ​ന്ത്രി​യു​ടെ ഓ​ഫി​സി​ന്‍റെ പ​ങ്ക് അ​ട​ക്കം ആ​രോ​പ​ണ വി​ധേ​യ​മാ​യി.

ജൂ​ണ്‍ 30: സ്വ​ർ​ണ​ക്ക​ട​ത്തു കേ​സി​ലെ മു​ഖ്യ​പ്ര​തി ഐ​ടി വ​കു​പ്പി​നു കീ​ഴി​ലു​ള്ള സ്റ്റേ​റ്റ് ഇ​ൻ​ഫ​ർ​മേ​ഷ​ൻ ടെ​ക്നോ​ള​ജി ആ​ൻ​ഡ് ഇ​ൻ​ഫ്രാ​സ്ട്ര​ക്ച​ർ ഓ​പ്പ​റേ​ഷ​ൻ​സ് വി​ഭാ​ഗം മാ​നേ​ജ​രാ​യ സ്വ​പ്ന സു​രേ​ഷാ​ണെ​ന്നു വ്യ​ക്ത​മാ​യി. മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍റെ പ്രി​ൻ​സി​പ്പ​ൽ സെ​ക്ര​ട്ട​റി​യാ​യ എം. ​ശി​വ​ശ​ങ്ക​റി​നു സ്വ​പ്ന​യു​മാ​യി അ​ടു​ത്ത ബ​ന്ധ​മു​ണ്ടെ​ന്നു വ്യ​ക്ത​മാ​യി.

ജൂ​ലൈ 7: ആ​രോ​പ​ണ​ങ്ങ​ളു​ടെ കു​ന്ത​മു​ന നീ​ണ്ട​തോ​ടെ എം. ​ശി​വ​ശ​ങ്ക​റെ മു​ഖ്യ​മ​ന്ത്രി​യു​ടെ പ്രി​ൻ​സി​പ്പ​ൽ സെ​ക്ര​ട്ട​റി സ്ഥാ​ന​ത്തു​നി​ന്നും മാ​റ്റു​ക​യും ഐ​ടി വ​കു​പ്പി​ൽ നി​ന്നും നീ​ക്കി.

ജൂ​ലൈ 14: ശി​വ​ശ​ങ്ക​റി​നെ ക​സ്റ്റം​സ് 9 മ​ണി​ക്കൂ​ർ ചോ​ദ്യം ചെ​യ്ത ശേ​ഷം രാ​ത്രി​യോ​ടെ വി​ട്ട​യ​ച്ചു.

ജൂ​ലൈ 16: ആ​രോ​പ​ണ​ങ്ങ​ൾ​ക്കൊ​ടു​വി​ൽ എം. ​ശി​വ​ശ​ങ്ക​റി​നെ സ​ർ​വീ​സി​ൽ നി​ന്നു സ​സ്പെ​ന്‍​ഡ് ചെ​യ്തു.

ജൂ​ലൈ 23: ശി​വ​ശ​ങ്ക​റി​നെ എ​ൻ​ഐ​എ ചോ​ദ്യം ചെ​യ്തു.

ജൂ​ലൈ 27: എ​ൻ​ഐ​എ വീ​ണ്ടും ശി​വ​ശ​ങ്ക​റി​നെ ചോ​ദ്യം ചെ​യ്തു. അ​ടു​ത്ത ദി​വ​സ​വും ചോ​ദ്യം ചെ​യ്യ​ൽ തു​ട​ർ​ന്നു. പ​ത്ത് മ​ണി​ക്കൂ​റോ​ളം ചോ​ദ്യം ചെ​യ്ത ശേ​ഷം വി​ട്ട​യ​ച്ചു.

സെ​പ്റ്റം​ബ​ർ 14: ശി​വ​ശ​ങ്ക​റി​ന്‍റെ സ​സ്പെ​ൻ​ഷ​ൻ കാ​ല​യ​ള​വ് നാ​ലു മാ​സ​ത്തേ​യ്ക്കു കൂ​ടി നീ​ട്ടി.

സെ​പ്റ്റം​ബ​ർ 24: സ്വ​പ്ന​യെ​യും ശി​വ​ശ​ങ്ക​റി​നെ​യും എ​ൻ​ഐ​എ ഒ​ന്നി​ച്ച് ചോ​ദ്യം ചെ​യ്തു.

ഒ​ക്ടോ​ബ​ർ 10: ശി​വ​ശ​ങ്ക​റി​നെ​യും സ്വ​പ്ന​യെ​യും ക​സ്റ്റം​സ് ഒ​ന്നി​ച്ച് ചോ​ദ്യം ചെ​യ്തു.

ഒ​ക്ടോ​ബ​ർ 14: ചോ​ദ്യം ചെ​യ്യാ​ൻ വി​ളി​പ്പി​ച്ചെ​ങ്കി​ലും ഇ​ഡി ഓ​ഫീ​സി​ല് ഹാ​ജ​രാ​കാ​തെ ശി​വ​ശ​ങ്ക​ർ മു​ൻ​കൂ​ർ ജാ​മ്യം തേ​ടി ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ച്ചു.

ഒ​ക്ടോ​ബ​ർ15: ശി​വ​ശ​ങ്ക​റി​ന്‍റെ ഹ​ർ​ജി ഈ ​മാ​സം 23 വ​രെ അ​റ​സ്റ്റ് ചെ​യ്യ​രു​തെ​ന്ന് ഇ​ഡി​യോ​ടു ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വി​ട്ടു.

ഒ​ക്ടോ​ബ​ർ16: ക​സ്റ്റം​സ് ശി​വ​ശ​ങ്ക​റെ തി​രു​വ​ന​ന്ത​പു​രം പൂ​ജ​പ്പു​ര​യി​ലെ വീ​ട്ടി​ലെ​ത്തി കാ​റി​ൽ കൊ​ണ്ടു​പോ​കു​ന്ന​തി​നി​ട​യി​ൽ ദേ​ഹാ​സ്വാ​സ്ഥ്യ​ത്തെ തു​ട​ർ​ന്ന് ശി​വ​ശ​ങ്ക​റെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

ഒ​ക്ടോ​ബ​ർ17: തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലേ​ക്കു മാ​റ്റി.

പ​രി​ശോ​ധ​ന​യി​ൽ രോ​ഗ​മി​ല്ലെ​ന്നും ന​ടു​വേ​ദ​ന മാ​ത്ര​മാ​ണു​ള്ള​തെ​ന്നും വ്യ​ക്ത​മാ​യ​തോ​ടെ വ​ഞ്ചി​യൂ​രി​ലെ സ്വ​കാ​ര്യ ആ​യൂ​ർ​വേ​ദ ആ​ശു​പ​ത്രി​യി​ലാ​ക്കി. ഒ​ടു​വി​ൽ ഇ​തേ ആ​ശു​പ​ത്രി​യി​ൽ നി​ന്നാ​ണു ചോ​ദ്യം ചെ​യ്യാ​നാ​യി ക​സ്റ്റ​ഡ​യി​ലെ​ടു​ത്ത​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.