കോ​വി​ഡ്: ഡ​ൽ​ഹി​യി​ൽ സ്കൂ​ളു​ക​ൾ ഉടൻ തുറക്കില്ല
Wednesday, October 28, 2020 10:06 PM IST
ന്യൂ​ഡ​ൽ​ഹി: കോ​വി​ഡ് വ്യാ​പ​ന​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ഡ​ൽ​ഹി​യി​ലെ സ്കൂ​ളു​ക​ൾ ഇ​നി​യൊ​രു ഉ​ത്ത​ര​വു​ണ്ടാ​കു​ന്ന​തു വ​രെ തു​റ​ക്കേ​ണ്ട​തി​ല്ലെ​ന്ന് സം​സ്ഥാ​ന സ​ർ​ക്കാ​ർ. വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​ന്‍റെ ചു​മ​ത​ല​യു​ള്ള ഉ​പ​മു​ഖ്യ​മ​ന്ത്രി മ​നീ​ഷ് സി​സോ​ദി​യ​യാ​ണ് ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി​യ​ത്.

സ്കൂ​ളു​ക​ൾ തു​റ​ന്നു പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ചാ​ൽ കോ​വി​ഡ് വി​ദ്യാ​ർ​ഥി​ക​ൾ​ക്കി​ട​യി​ൽ വ്യാ​പി​ക്കു​ന്ന​ത് വ​ർ​ധി​ക്കു​മെ​ന്നും അ​ത് സ്ഥി​തി അ​പ​ക​ട​ക​ര​മാ​ക്കു​മെ​ന്നും സി​സോ​ദി​യ പ​റ​ഞ്ഞു. സ്കൂ​ൾ തു​റ​ക്കു​ന്ന​ത് സം​ബ​ന്ധി​ച്ച് മാ​താ​പി​താ​ക്ക​ളി​ൽ നി​ന്നു പ്ര​തി​ക​ര​ണ​ങ്ങ​ൾ തേ​ടി​യ​പ്പോ​ൾ മി​ക്ക​വ​രും വി​ദ്യാ​ർ​ഥി​ക​ളു​ടെ ആ​ശ​ങ്ക​യാ​ണ് പ്ര​ധാ​ന​മാ​യും ഉ​ന്ന​യി​ച്ച​ത്.

ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ സ്കൂ​ളു​ക​ൾ ഇ​നി​യൊ​രു ഉ​ത്ത​ര​വു​ണ്ടാ​കു​ന്ന​തു വ​രെ തു​റ​ക്കേ​ണ്ട​തി​ല്ലെ​ന്നാ​ണ് തീ​രു​മാ​നി​ച്ചി​രി​ക്കു​ന്ന​തെ​ന്നും മ​ന്ത്രി വി​ശ​ദ​മാ​ക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.