ബി​ജു ര​മേ​ശി​ന്‍റെ വെ​ളി​പ്പെ​ടു​ത്ത​ൽ; ബാ​ർ കോ​ഴ​യി​ൽ വ​സ്തു​താ പ​രി​ശോ​ധ​ന
Wednesday, October 28, 2020 9:54 PM IST
തി​രു​വ​ന​ന്ത​പു​രം: ബാ​ർ കോ​ഴ ആ​രോ​പ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ടു​യ​ർ​ന്ന പ​രാ​തി​ക​ളി​ൽ വ​സ്തു​ത​യു​ണ്ടോ​യെ​ന്നു വി​ജി​ല​ൻ​സും ക്രൈം​ബ്രാ​ഞ്ചും പ​രി​ശോ​ധി​ക്കു​ന്നു. ബാ​റു​ട​മ ബി​ജു ര​മേ​ശ് ക​ഴി​ഞ്ഞ ദി​വ​സം ന​ട​ത്തി​യ വെ​ളി​പ്പെ​ടു​ത്ത​ലു​ക​ളെ തു​ട​ർ​ന്നു​ള്ള പ​രാ​തി​ക​ളി​ലാ​ണ് പ​രി​ശോ​ധ​ന.

വി​ജി​ല​ൻ​സി​ന് ല​ഭി​ച്ച പ​രാ​തി​യി​ൽ ര​ഹ​സ്യ പ​രി​ശോ​ധ​ന ന​ട​ത്താ​ൻ ഡ​യ​റ​ക്ട​ർ നി​ർ​ദേ​ശി​ച്ച​തി​നെ തു​ട​ർ​ന്നു പ​രാ​തി​ക്കാ​ര​നി​ൽ നി​ന്ന് വി​വ​ര​ങ്ങ​ൾ ശേ​ഖ​രി​ച്ചു. സം​സ്ഥാ​ന പോ​ലീ​സ് മേ​ധാ​വി​ക്ക് ല​ഭി​ച്ച പ​രാ​തി​ക​ളി​ൽ പ്രാ​ഥ​മി​ക പ​രി​ശോ​ധ​ന ന​ട​ത്താ​ൻ ക്രൈം​ബ്രാ​ഞ്ചി​നും കൈ​മാ​റി.

വി​ജി​ല​ൻ​സി​ൽ ല​ഭി​ച്ച പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ സി​ഐ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പ​രാ​തി​ക്കാ​ര​നാ​യ എ.​എ​ച്ച് ഹ​ഫീ​സി​ൽ നി​ന്ന് വി​വ​ര​ങ്ങ​ൾ ശേ​ഖ​രി​ച്ചു. പൂ​ജ​പ്പു​ര​യി​ലെ വി​ജി​ല​ൻ​സ് പ്ര​ത്യേ​ക യൂ​ണി​റ്റാ​ണ് ര​ഹ​സ്യ പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന​ത്.

ക്രൈം​ബ്രാ​ഞ്ചും പ്രാ​ഥ​മി​ക പ​രി​ശോ​ധ​ന ന​ട​ത്തും. പ​രാ​തി​ക​ളി​ൽ ക​ഴ​ന്പു​ണ്ടെ​ന്ന് ക​ണ്ടാ​ൽ തു​ട​ർ ന​ട​പ​ടി​ക​ളി​ലേ​ക്ക് നീ​ങ്ങാ​നാ​ണ് നി​ർ​ദേ​ശം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.