ഡ​ൽ​ഹി സ​ർ​വ​ക​ലാ​ശാ​ല വൈ​സ് ചാ​ൻ​സ​ല​റെ സ​സ്പെ​ൻ​ഡ് ചെ​യ്തു
Wednesday, October 28, 2020 5:51 PM IST
ന്യൂ​ഡ​ൽ​ഹി: വി​വാ​ദ നി​യ​മ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഡ​ൽ​ഹി സ​ർ​വ​ക​ലാ​ശാ​ല വൈ​സ് ചാ​ൻ​സ​ല​ർ യോ​ഗേ​ഷ് ത്യാ​ഗി​യെ അ​ന്വ​ഷ​ണ വി​ധേ​യ​മാ​യി സ​സ്പെ​ൻ​ഡ് ചെ​യ്തു. ക​ഴി​ഞ്ഞ ആ​ഴ്ച​യി​ൽ​ന​ട​ന്ന ര​ണ്ട് വി​വാ​ദ നി​യ​മ​ന​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട് വി​സി​ക്കെ​തി​രെ അ​ന്വേ​ഷ​ണ​ത്തി​ന് രാ​ഷ്ട്ര​പ​തി രാം​നാ​ഥ് കോ​വി​ന്ദ് അ​നു​മ​തി ന​ൽ​കി​യി​രു​ന്നു.

ചൊ​വ്വാ​ഴ്ച രാ​ത്രി​യോ​ടെ​യാ​ണ് വി​ദ്യാ​ഭ്യാ​സ മ​ന്ത്രാ​ല​യ​ത്തി​ന്‍റെ അ​പേ​ക്ഷ പ്ര​കാ​രം രാ​ഷ്ട്ര​പ​തി വി​സി​ക്കെ​തി​രെ അ​ന്വേ​ഷ​ണ​ത്തി​ന് അ​നു​മ​തി ന​ൽ​കി​യ​ത്. അ​ന്വേ​ഷ​ണം ക​ഴി​യു​ന്ന​തു​വ​രെ വി​സി​യെ സ​സ്പെ​ൻ​ഡ് ചെ​യ്ത​താ​യി ര​ജി​സ്ട്ര​ർ​ക്ക് ന​ൽ​കി​യ ക​ത്തി​ൽ കേ​ന്ദ്ര​വി​ദ്യാ​ഭ്യാ​സ മ​ന്ത്രാ​ല​യം പ​റ​യു​ന്നു.

വൈ​സ് ചാ​ൻ​സ​ല​റു​ടെ ചു​മ​ത​ല​ക​ൾ പ്രൊ​ഫ​സ​ർ പി.​സി ജോ​ഷി​ക്ക് കൈ​മാ​റി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.