ആ​രോ​ഗ്യ സേ​തു ആ​പ്പ് ആ​രാ​ണ് നി​ർ​മി​ച്ച​തെ​ന്ന് അ​റി​യി​ല്ല; വി​ചി​ത്ര മ​റു​പ​ടി​യു​മാ​യി കേ​ന്ദ്രം
Wednesday, October 28, 2020 5:30 PM IST
ന്യൂ​ഡ​ൽ​ഹി: കോ​വി​ഡ് വ്യാ​പ​ന​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ പു​റ​ത്തി​റ​ക്കി​യ ആ​രോ​ഗ്യ സേ​തു ആ​പ്പ് ആ​രാ​ണ് നി​ർ​മി​ച്ച​തെ​ന്ന് അ​റി​യി​ല്ലെ​ന്ന് കേ​ന്ദ്ര​സ​ർ​ക്കാ​ർ. രോ​ഗി​ക​ളു​ടെ സ​മ്പ​ർ​ക്ക പ​ശ്ചാ​ത്ത​ലം (കോ​ൺ​ടാ​ക്റ്റ് ട്രേ​സിം​ഗ്) മ​ന​സി​ലാ​ക്കു​ന്ന​തി​ന് കേ​ന്ദ്രം പു​റ​ത്തി​റ​ക്കി​യ മൊ​ബൈ​ൽ ആ​പ്ലി​ക്കേ​ഷ​നാ​യി​രു​ന്നു ആ​രോ​ഗ്യ​സേ​തു. ആ​യി​ര​ക്ക​ണ​ക്കി​ന് ആ​ളു​ക​ൾ ആ​പ്ലി​ക്കേ​ഷ​ൻ ഡൗ​ൺ​ലോ​ഡും ചെ​യ്തു.

എ​ന്നാ​ൽ ഇ​ത് നി​ർ​മി​ച്ച​ത് ആ​രാ​ണെ​ന്ന് അ​റി​യി​ല്ലെ​ന്ന വി​ചി​ത്ര ഉ​ത്ത​ര​മാ​ണ് വി​വ​രാ​വ​കാ​ശ നി​യ​മ​പ്ര​കാ​രം ന​ല്‍​കി​യ ചോ​ദ്യ​ത്തി​ന് കേ​ന്ദ്രം ന​ൽ​കി​യ​ത്. കേ​ന്ദ്ര ഇ​ല​ക്ട്രോ​ണി​ക്സ് മ​ന്ത്രാ​ല​യ​മാ​ണ് നി​ർ​മാ​താ​ക്ക​ൾ ആ​രാ​ണെ​ന്ന് അ​റി​യി​ല്ലെ​ന്ന് മ​റു​പ​ടി ന​ൽ​കി​യ​ത്. ഇ​ക്കാ​ര്യ​ത്തി​ൽ കേ​ന്ദ്ര വി​വ​രാ​വ​കാ​ശ ക​മ്മീ​ഷ​ന്‍ ഇ​ല​ക്ട്രോ​ണി​ക്സ് മ​ന്ത്രാ​ല​യ​ത്തി​ന്‍റെ ചീ​ഫ് പ​ബ്ലി​ക് ഇ​ന്‍​ഫ​ര്‍​മേ​ഷ​ന്‍ ഓ​ഫീ​സ​റോ​ട് വി​ശ​ദീ​ക​ര​ണം തേ​ടി​യി​ട്ടു​ണ്ട്.

അ​പേ​ക്ഷ​ക​നാ​യ സൗ​ര​വ് ദാ​സ് ന​ല്‍​കി​യ പ​രാ​തി​യി​ലാ​ണ് ന​ട​പ​ടി. അ​ടു​ത്ത​മാ​സം 24 ന് ​ക​മ്മീ​ഷ​ന് മു​ന്‍​പാ​കെ ഹാ​ജ​രാ​യി വി​ശ​ദീ​ക​ര​ണം ന​ല്‍​ക​ണം. വി​വ​ര​ങ്ങ​ൾ‌ നി​ഷേ​ധി​ക്കു​ന്ന അ​ധി​കൃ​ത​രു​ടെ ന​ട​പ​ടി അം​ഗീ​ക​രി​ക്കാ​നാ​വി​ല്ലെ​ന്ന് വി​വ​രാ​വ​കാ​ശ ക​മ്മീ​ഷ​ൻ പ​റ​ഞ്ഞു.

നാ​ഷ​ണ​ല്‍ ഇ​ന്‍​ഫോ​മാ​റ്റി​ക്‌​സ് സെ​ന്‍റ​റും ഐ​ടി മ​ന്ത്രാ​ല​യ​വു​മാ​ണ് ആ​രോ​ഗ്യ​സേ​തു ആ​പ്പ് വി​ക​സി​പ്പി​ച്ച​തെ​ന്നാ​ണ് ആ​രോ​ഗ്യ​സേ​തു വെ​ബ്‌​സൈ​റ്റി​ല്‍ ന​ല്‍​കി​യി​രി​ക്കു​ന്ന വി​വ​രം. എ​ന്നാ​ല്‍ ആ​പ്പ് ആ​ര് നി​ര്‍​മി​ച്ചു എ​ന്ന് ത​ങ്ങ​ള്‍​ക്ക​റി​യി​ല്ല എ​ന്നാ​ണ് വി​വ​രാ​വ​കാ​ശ ചോ​ദ്യ​ത്തി​ന് നാ​ഷ​ണ​ല്‍ ഇ​ന്‍​ഫോ​മാ​റ്റി​ക്‌​സ് സെ​ന്‍റ​റും ഐ​ടി മ​ന്ത്രാ​ല​യ​വും ന​ല്‍​കി​യ മ​റു​പ​ടി.

ആ​പ്പ് നി​ര്‍​മി​ക്കു​ന്ന​തി​നു​ള്ള അ​പേ​ക്ഷ സം​ബ​ന്ധി​ച്ച വി​വ​ര​ങ്ങ​ള്‍, അ​നു​മ​തി സം​ബ​ന്ധി​ച്ച വി​വ​ര​ങ്ങ​ള്‍, നി​ര്‍​മി​ച്ച ക​മ്പ​നി​യു​ടെ പേ​ര്, ആ​പ്പ് നി​ര്‍​മാ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ടി​ട്ടു​ള്ള വ്യ​ക്തി​ക​ളും സ​ര്‍​ക്കാ​ര്‍ വ​കു​പ്പു​ക​ളും, ആ​പ്പ് ഡ​വ​ല​പ് ചെ​യ്യു​ന്ന​തി​നാ​യി പ്ര​വ​ര്‍​ത്തി​ച്ച​വ​രു​മാ​യി ന​ട​ന്നി​ട്ടു​ള്ള ആ​ശ​യ​വി​നി​മ​യ​ത്തി​ന്‍റെ പ​ക​ര്‍​പ്പു​ക​ള്‍ തു​ട​ങ്ങി​യ​വ​യാ​ണ് സാ​മൂ​ഹ്യ​പ്ര​വ​ര്‍​ത്ത​ക​നാ​യ സൗ​ര​വ് ദാ​സ് വി​വ​രാ​വ​കാ​ശ പ്ര​കാ​രം ആ​വ​ശ്യ​പ്പെ​ട്ട​ത്. എ​ന്നാ​ല്‍ വി​വി​ധ വ​കു​പ്പു​ക​ള്‍ ചോ​ദ്യ​ങ്ങ​ള്‍​ക്ക് മ​റു​പ​ടി ന​ല്‍​കാ​തെ ത​ട്ടി​ക്ക​ളി​ക്കു​ക​യാ​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.