നെ​ടു​മ്പാ​ശേ​രി​യി​ൽ ര​ണ്ട​ര​ക്കോ​ടി​യു​ടെ സ്വ​ർ​ണം പി​ടി​ച്ചു
Tuesday, October 27, 2020 4:40 PM IST
കൊ​ച്ചി: നെ​ടു​മ്പാ​ശേ​രി വി​മാ​ന​ത്താ​വ​ള​ത്തി​ൽ വീ​ണ്ടും വ​ൻ സ്വ​ർ​ണ വേ​ട്ട. ജി​ദ്ദ​യി​ൽ നി​ന്നെ​ത്തി​യ യാ​ത്ര​ക്കാ​രി​ൽ നി​ന്നും നാ​ല​ര​ക്കി​ലോ സ്വ​ർ​ണം പി​ടി​ച്ചെ​ടു​ത്തു. ഇ​തി​ന് വി​പ​ണി​യി​ൽ ര​ണ്ട​ര​ക്കോ​ടി രൂ​പ​യോ​ളം വി​ല​വ​രും.

ജി​ദ്ദ​യി​ൽ നി​ന്നും എ​യ​ർ ഇ​ന്ത്യ എ​ക്സ്പ്ര​സി​ൽ എ​ത്തി​യ മ​ല​പ്പു​റം സ്വ​ദേ​ശി​ക​ളാ​യ ഷു​ഹൈ​ബ് അ​ന​സ്, ഷെ​ഫീ​ഖ്, മു​നീ​ർ അ​ഹ​മ്മ​ദ്, സൈ​നു​ൽ ആ​ബി​ദ് എ​ന്നി​വ​രെ​യാ​ണ് ഡി​ആ​ർ​ഐ അ​റ​സ്റ്റ് ചെ​യ്ത​ത്.

തു​ട​ർ​ച്ച​യാ​യ ര​ണ്ടാം ദി​വ​സ​മാ​ണ് നെ​ടു​മ്പാ​ശേ​രി വി​മാ​ന​ത്താ​വ​ള​ത്തി​ൽ നി​ന്നും സ്വ​ർ​ണം പി​ടി​ക്കു​ന്ന​ത്. തി​ങ്ക​ളാ​ഴ്ച ഇ​വി​ടെ നി​ന്നും 12 ല​ക്ഷം രൂ​പ​യു​ടെ സ്വ​ർ​ണം പി​ടി​ച്ചി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.