കേ​ന്ദ്ര​മ​ന്ത്രി രാം​ദാ​സ് അ​ത്താ​വാ​ലെ​യ്ക്ക് കോ​വി​ഡ്
Tuesday, October 27, 2020 1:55 PM IST
മും​ബൈ: കേ​ന്ദ്ര​മ​ന്ത്രി രാം​ദാ​സ് അ​ത്താ​വാ​ലെ​യ്ക്ക് കോ​വി​ഡ്. ചൊ​വ്വാ​ഴ്ച രാ​വി​ലെ​യാ​ണ് അ​ദ്ദേ​ഹ​ത്തി​ന് രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്.

ശ​രീ​ര​വേ​ദ​ന​യും ചു​മ​യും അ​നു​ഭ​വ​പ്പെ​ട്ട​തി​നെ തു​ട​ര്‍​ന്നാ​ണ് അ​ദ്ദേ​ഹം പ​രി​ശോ​ധ​ന​യ്ക്ക് വി​ധേ​യ​നാ​യ​ത്. ചൊ​വ്വാ​ഴ്ച​യാ​ണ് പ​രി​ശോ​ധ​ന ഫ​ലം ല​ഭി​ച്ച​ത്. അ​ദ്ദേ​ഹ​ത്തെ മും​ബൈ​യി​ലെ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു.

എ​ന്‍​ഡി​എ ഘ​ട​ക​ക​ക്ഷി​യാ​യ റി​പ്പ​ബ്ലി​ക്ക​ന്‍ പാ​ര്‍​ട്ടി ഓ​ഫ് ഇ​ന്ത്യ​യു​ടെ ദേ​ശീ​യ അ​ധ്യ​ക്ഷ​നാ​ണ് അ​ത്താ​വാ​ലെ. തി​ങ്ക​ളാ​ഴ്ച​യാ​ണ് ന​ടി പാ​യ​ല്‍ ഘോ​ഷ് റി​പ്പ​ബ്ലി​ക്ക​ന്‍ പാ​ര്‍​ട്ടി​യി​ല്‍ ചേ​ര്‍​ന്ന​ത്. അ​ത്താ​വാ​ലെ​യു​ടെ സാ​ന്നി​ധ്യ​ത്തി​ല്‍ ന​ട​ന്ന ച​ട​ങ്ങി​ലാ​യി​രു​ന്നു പാ​യ​ൽ ഘോ​ഷ് പാ​ർ​ട്ടി​യി​ൽ അം​ഗ​ത്വം സ്വീ​ക​രി​ച്ച​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.