ജ​യ​രാ​ജി​നേ​യും ബെ​ന്നി​ക്സി​നേ​യും പോ​ലീ​സ് ആ​റ് മ​ണി​ക്കൂ​ർ ക്രൂ​ര​മ​ർ​ദ​ന​ത്തി​നി​ര​യാ​ക്കി
Tuesday, October 27, 2020 1:06 PM IST
ചെ​ന്നൈ: തൂ​ത്തു​ക്കു​ടി​യി​ൽ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ കൊ​ല്ല​പ്പെ​ട്ട ജ​യ​രാ​ജി​നേ​യും മ​ക​ൻ ബെ​ന്നി​ക്സി​നേ​യും ക്രൂ​ര​മ​ർ​ദ​ന​ത്തി​നി​ര​യാ​ക്കി​യി​രു​ന്നെ​ന്നു സി​ബി​ഐ. എ​ഫ്ഐ​ആ​റി​ലാ​ണ് ഈ ​വി​വ​ര​ങ്ങ​ൾ.

ആ​റ് മ​ണി​ക്കൂ​ർ നേ​രം ഇ​രു​വ​രേ​യും പോ​ലീ​സ് മ​ർ​ദി​ച്ചു. രാ​ത്രി 7.45 തു​ട​ങ്ങി​യ മ​ർ​ദ​നം പു​ല​ർ​ച്ചെ മൂ​ന്ന് മ​ണി​ക്കാ​ണ് അ​വ​സാ​നി​പ്പി​ച്ച​ത്. ഇ​ട​വേ​ള​ക​ളെ​ടു​ത്താ​യി​രു​ന്നു ഇ​രു​വ​രേ​യും പോ​ലീ​സ് മ​ർ​ദി​ച്ച​ത്. ഇ​രു​വ​ർ​ക്കു​മെ​തി​രേ വ്യാ​ജ കേ​സാ​ണ് എ​ടു​ത്ത​തെ​ന്നും ബെ​ന്നി​ക്സും ജ​യ​രാ​ജും ലോ​ക്ഡൗ​ണ്‍ നി​യ​മ​ങ്ങ​ൾ ലം​ഘി​ച്ചി​ട്ടി​ല്ലെ​ന്നും സി​ബി​ഐ​യു​ടെ എ​ഫ്ഐ​ആ​റി​ലു​ണ്ട്.

ക്രൂ​ര​മാ​യ മ​ർ​ദ്ദ​ന​ത്തി​ൽ ഇ​വ​രു​ടെ ര​ക്തം തെ​റി​ച്ച് പോ​ലീ​സ് സ്റ്റേ​ഷ​ന്‍റെ ചു​മ​രു​ക​ളി​ൽ പ​തി​ഞ്ഞി​രു​ന്നു. ഇ​രു​വ​രു​ടേ​യും മ​ര​ണ​ത്തി​നു​ശേ​ഷം പോ​ലീ​സ് തെ​ളി​വു​ക​ൾ ന​ശി​പ്പി​ച്ചു. ഫോ​റ​ൻ​സി​ക് തെ​ളി​വു​ക​ൾ ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കു​ന്നു​ണ്ട്. ഫോ​റ​ൻ​സി​ക് തെ​ളി​വു​ക​ളി​ൽ​നി​ന്ന് പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ ചു​മ​രു​ക​ളി​ൽ ര​ക്ത​ക്ക​റ ക​ണ്ടെ​ത്താ​ൻ സാ​ധി​ച്ചി​ട്ടു​ണ്ടെ​ന്നും സി​ബി​ഐ അ​റി​യി​ച്ചു.

ഈ ​വ​ർ​ഷം ജൂ​ണി​ലാ​ണ് ബെ​ന്നി​ക്സും ജ​യ​രാ​ജും ക​സ്റ്റ​ഡി മ​ർ​ദ്ദ​ന​ത്തെ തു​ട​ർ​ന്ന് മ​രി​ച്ച​ത്. ക​ർ​ഫ്യൂ തു​ട​ങ്ങി 15 മി​നു​ട്ട് നേ​രം ക​ട തു​റ​ന്നു​വ​ച്ചു എ​ന്നു പ​റ​ഞ്ഞാ​ണ് ജ​യ​രാ​ജി​നെ പോ​ലീ​സ് ക്സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്. പി​ന്നാ​ലെ പി​താ​വി​നെ അ​ന്വേ​ഷി​ച്ച് സ്റ്റേ​ഷ​നി​ലെ​ത്തി​യ ബെ​ന്നി​ക്സി​നേ​യും പോ​ലീ​സ് ത​ട​ഞ്ഞു​വ​ച്ചു. പി​ന്നീ​ട് മ​ർ​ദ​ന​ത്തി​ൽ ഇ​രു​വ​രും മ​രി​ക്കു​ക​യാ​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.