സ്വ​ർ​ണ​ക്ക​ട​ത്തി​നു പി​ന്നി​ലെ പ്ര​വാ​സി വ്യ​വ​സാ​യി​യു​ടെ പേ​ര് വെ​ളി​പ്പെ​ടു​ത്തി കെ.​ടി. റ​മീ​സ്
Tuesday, October 27, 2020 12:08 PM IST
കൊ​ച്ചി: സ്വ​ർ​ണ​ക്ക​ട​ത്തി​ന് പി​ന്നി​ൽ പ്ര​വാ​സി വ്യ​വ​സാ​യി​യാ​യ ദാ​വൂ​ദ് അ​ൽ അ​റ​ബി​യാ​ണെ​ന്ന് കേ​സി​ലെ പ്ര​തി കെ.​ടി. റ​മീ​സി​ന്‍റെ മൊ​ഴി. ഇ​ത് ഇ​യാ​ളു​ടെ വി​ളി​പ്പേ​രാ​ണ്. ന​യ​ത​ന്ത്ര സ്വ​ർ​ണ​ക്ക​ട​ത്തി​ന്‍റെ സൂ​ത്ര​ധാ​ര​ൻ ഇ​യാ​ളാ​ണെ​ന്നാ​ണ് റ​മീ​സ് ക​സ്റ്റം​സി​ന് മൊ​ഴി ന​ൽ​കി​യ​ത്.

12 ത​വ​ണ ഇ​യാ​ൾ​ക്ക് വേ​ണ്ടി സ്വ​ർ​ണം ക​ട​ത്തി​യെ​ന്നാ​ണ് മൊ​ഴി​യി​ലു​ള്ള​ത്. ഈ ​ദാ​വൂ​ദ് ആ​രാ​ണ് എ​ന്ന അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് അ​ന്വേ​ഷ​ണ സം​ഘം. 166 കി​ലോ ഗ്രാം ​സ്വ​ർ​ണം ക​ട​ത്തി​യെ​ന്നാ​ണ് എ​ൻ​ഐ​എ റി​പ്പോ​ർ​ട്ടി​ലു​ള്ള​ത്. 21 ത​വ​ണ ക​ട​ത്തു​ക​യും 21 ാം മ​ത്തെ ത​വ​ണ പി​ടി​ക്ക​പ്പെ​ടു​ക​യു​മാ​യി​രു​ന്നു.

അ​തേ​സ​മ​യം, ഇ​ന്‍റ​ർ​പോ​ളി​ന്‍റെ സ​ഹാ​യ​ത്തോ​ടെ ദു​ബാ​യി​ൽ​നി​ന്നു നാ​ടു​ക​ട​ത്തി കൊ​ച്ചി​യി​ൽ എ​ൻ​ഐ​എ അ​റ​സ്റ്റ് ചെ​യ്ത റ​ബി​ൻ​സ് കെ. ​ഹ​മീ​ദി​ൽ​നി​ന്നു ല​ഭി​ക്കു​ന്ന വി​വ​ര​ങ്ങ​ൾ കേ​സി​ലെ തീ​വ്ര​വാ​ദ ബ​ന്ധ​ത്തി​ൽ നി​ർ​ണാ​യ​ക​മെ​ന്നാ​ണ് പു​റ​ത്തു​വ​രു​ന്ന റി​പ്പോ​ർ​ട്ട്. യു​എ​പി​എ ചു​മ​ത്തി​യ സ്വ​ർ​ണ​ക്ക​ട​ത്ത് കേ​സി​ലെ പ​ത്താം പ്ര​തി​യാ​ണ് നി​ല​വി​ൽ റ​ബി​ൻ​സ്.

സ്വ​ർ​ണ​ക്ക​ട​ത്തി​നാ​യി ഹ​വാ​ല​യാ​യി പ​ണം ദു​ബാ​യി​ൽ എ​ത്തി​ക്കാ​നും സ്വ​ർ​ണ​ക്ക​ട​ത്ത് കേ​സി​ലെ മു​ഖ്യ​പ്ര​തി റ​മീ​സ് ആ​ശ്ര​യി​ച്ചി​രു​ന്ന​ത് റ​ബി​ൻ​സി​നെ​യാ​യി​രു​ന്നു എ​ന്നാ​ണ് അ​ന്വേ​ഷ​ണ സം​ഘ​ത്തി​ന്‍റെ വി​ല​യി​രു​ത്ത​ൽ. സ്വ​ർ​ണ​ക്ക​ട​ത്ത് കേ​സി​ൽ ഗൂ​ഢാ​ലോ​ച​ന ഉ​ൾ​പ്പെ​ടെ​യു​ള്ള ആ​രോ​പ​ണ​ങ്ങ​ളാ​ണ് റ​ബി​ൻ​സി​നെ​തി​രെ ചു​മ​ത്തി​യി​രി​ക്കു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.