തെ​ലു​ങ്കാ​ന​യി​ൽ ബി​ജെ​പി സ്ഥാ​നാ​ർ​ഥി​യു​ടെ ബ​ന്ധു​വി​ന്‍റെ വീ​ട്ടി​ൽ നി​ന്നും ക​ണ​ക്കി​ൽ​പ്പെ​ടാ​ത്ത പ​ണം പി​ടി​കൂ​ടി
Tuesday, October 27, 2020 9:04 AM IST
ഹൈ​ദ​രാ​ബാ​ദ്: തെ​ലു​ങ്കാ​ന​യി​ല്‍ ബി​ജെ​പി സ്ഥാ​നാ​ര്‍​ഥി​യു​ടെ ബ​ന്ധു​വി​ന്‍റെ വീ​ട്ടി​ല്‍ നി​ന്നും പോ​ലീ​സ് ക​ണ​ക്കി​ല്‍​പ്പെ​ടാ​ത്ത 18 ല​ക്ഷം രൂ​പ റെ​യ്ഡി​നി​ടെ പി​ടി​ച്ചെ​ടു​ത്തു. ദു​ബ്ബ​ക് മ​ണ്ഡ​ല​ത്തി​ലെ ബി​ജെ​പി സ്ഥാ​നാ​ര്‍​ഥി ര​ഘു​ന​ന്ദ​ന്‍ റാ​റു​വി​ന്‍റെ ബ​ന്ധു​വി​ന്റെ വീ​ട്ടി​ലാ​ണ് പ​രി​ശോ​ധ​ന ന​ട​ന്ന​ത്.

റെ​യ്ഡി​നി​ടെ പോ​ലീ​സും ബി​ജെ​പി പ്ര​വ​ര്‍​ത്ത​ക​രും ത​മ്മി​ല്‍ സം​ഘ​ര്‍​ഷ​മു​ണ്ടാ​യി. പ​ണ​ത്തി​ല്‍ നി​ന്നും 12 ല​ക്ഷ​ത്തോ​ളം രൂ​പ പാ​ര്‍​ട്ടി പ്ര​വ​ര്‍​ത്ത​ക​ര്‍ ത​ട്ടി​യെ​ടു​ത്തു.

ര​ഹ​സ്യ​വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് പോ​ലീ​സ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. ത​ട്ടി​യെ​ടു​ത്ത പ​ണ​വു​മാ​യി മു​ങ്ങി​യ പ്ര​വ​ര്‍​ത്ത​ക​രെ ക​ണ്ടെ​ത്താ​നാ​യി​ല്ല. പ്ര​ദേ​ശ​ത്ത് സം​ഘ​ര്‍​ഷാ​വ​സ്ഥ​യാ​യ​തി​നെ തു​ട​ര്‍​ന്ന് ദു​ബ്ബ​ക​യി​ലേ​ക്ക് യാ​ത്ര​തി​രി​ച്ച ബി​ജെ​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​നെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.

തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ വോ​ട്ട​ര്‍​മാ​രെ സ്വാ​ധീ​നി​ക്കാ​ന്‍ വി​ത​ര​ണം ചെ​യ്യു​ന്ന​തി​നാ​യി സൂ​ക്ഷി​ച്ച പ​ണ​മാ​ണ് പി​ടി​കൂ​ടി​യ​തെ​ന്ന് പോ​ലീ​സ് വ്യ​ക്ത​മാ​ക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.