ഫ്ര​ഞ്ച് ഉ​ത്പ​ന്ന​ങ്ങ​ൾ​ക്ക് ബ​ഹി​ഷ്ക​ര​ണ​മേ​ർ​പ്പെ​ടു​ത്തി അ​റ​ബ് വി​പ​ണി​ക​ൾ
Tuesday, October 27, 2020 6:07 AM IST
ദോ​ഹ: ഫ്ര​ഞ്ച് ഉ​ത്പ​ന്ന​ങ്ങ​ൾ ബ​ഹി​ഷ്ക​രി​ക്കു​മെ​ന്ന് പ്ര​ഖ്യാ​പി​ച്ച് കൂ​ടു​ത​ൽ അ​റ​ബ് വ്യാ​പാ​ര സം​ഘ​ട​ന​ക​ൾ. ഫ്ര​ഞ്ച് പ്ര​സി​ഡ​ന്‍റ് ഇ​മ്മാ​നു​വ​ൽ മാ​ക്രോ​ണ്‍ നി​ര​ന്ത​ര​മാ​യി ന​ട​ത്തു​ന്ന ഇ​സ്ലാം​വി​രു​ദ്ധ പ​രാ​മ​ർ​ശ​ങ്ങ​ളെ തു​ട​ർ​ന്നാ​ണി​തെ​ന്നാ​ണ് വി​ശ​ദീ​ക​ര​ണം. ലോ​ക​വ്യാ​പ​ക​മാ​യി പ്ര​തി​സ​ന്ധി നേ​രി​ടു​ന്ന മ​ത​മാ​ണ് ഇ​സ്ലാ​മെ​ന്ന​ത​ട​ക്ക​മു​ള്ള മ​ക്രോ​ണി​ന്‍റെ പ്ര​സ്താ​വ​ന​ക​ളാ​ണ് തീ​രു​മാ​ന​ത്തി​നു പി​ന്നി​ൽ.

മു​ഹ​മ്മ​ദ് ന​ബി​യു​ടെ കാ​ർ​ട്ടൂ​ണ്‍ ആ​ക്ഷേ​പ​ഹാ​സ്യ മാ​സി​ക പ്ര​സി​ദ്ധീ​ക​രി​ച്ച​തി​നെ​യും മാ​ക്രോ​ണ്‍ പി​ന്തു​ണ​ച്ചി​രു​ന്നു. ഇ​തി​നെ തു​ട​ർ​ന്നാ​ണ് അ​റ​ബ് രാ​ജ്യ​ങ്ങ​ളി​ലെ സാ​മൂ​ഹി​ക മാ​ധ്യ​മ​ങ്ങ​ളി​ൽ ഫ്ര​ഞ്ച് ഉ​ത്പ​ന്ന​ങ്ങ​ൾ ബ​ഹി​ഷ്ക​രി​ക്ക​ണ​മെ​ന്ന ആ​ഹ്വാ​ന​മു​ണ്ടാ​യ​ത്. തു​ർ​ക്കി​യി​ലും പ്ര​തി​ഷേ​ധം വ്യാ​പ​ക​മാ​ണ്.

ഖ​ത്ത​ർ, കു​വൈ​ത്ത്, പ​ല​സ്തീ​ൻ, ഈ​ജി​പ്ത്, അ​ൾ​ജീ​രി​യ, ജോ​ർ​ദാ​ൻ, സൗ​ദി അ​റേ​ബ്യ, തു​ർ​ക്കി അ​ട​ക്ക​മു​ള്ള രാ​ജ്യ​ങ്ങ​ളി​ൽ ബ​ഹി​ഷ്ക​ര​ണാ​ഹ്വാ​നം വ്യാ​പ​ക​മാ​ണ്. ഇ​വി​ട​ങ്ങ​ളി​ലെ പ​ല സൂ​പ്പ​ർ മാ​ർ​ക്ക​റ്റു​ക​ളി​ൽ നി​ന്നും മ​റ്റും ഫ്ര​ഞ്ച് ഉ​ത്പ​ന്ന​ങ്ങ​ൾ ഒ​ഴി​വാ​ക്കു​ന്നു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.