ബ്രൂ​ണെ സു​ൽ​ത്താ​ന്‍റെ മ​ക​ൻ ഹാ​ജി അ​ബ്ദു​ൾ അ​സീം അ​ന്ത​രി​ച്ചു
Monday, October 26, 2020 7:00 PM IST
ബ​ന്ദ​ര്‍ സെ​രി ബെ​ഗ​വാ​ന്‍: ബ്രൂ​ണെ സു​ൽ​ത്താ​ന്‍റെ മ​ക​ൻ ഹാ​ജി അ​ബ്ദു​ൾ അ​സീം അ​ന്ത​രി​ച്ചു. സു​ൽ​ത്താ​ന്‍റെ ര​ണ്ടാ​മ​ത്തെ ഭാ​ര്യ​യി​ലെ ആ​ദ്യ​ത്തെ മ​ക​നാ​യ മു​പ്പ​ത്തി​യെ​ട്ടു​കാ​ര​നാ​യ ഹാ​ജി അ​ബ്ദു​ൾ അ​സീ​മാ​ണ് ശ​നി​യാ​ഴ്ച മ​രി​ച്ച​ത്. ക​ബ​റ​ട​ക്കം ശ​നി​യാ​ഴ്ച​ത​ന്നെ കൊ​ട്ടാ​ര​ത്തി​നു​ള്ളി​ൽ ന​ട​ന്നു.



ബ്രൂ​ണെ രാ​ജ​കു​ടും​ബ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട കാ​ര്യ​ങ്ങ​ൾ സം​ബ​ന്ധി​ച്ച് കൊ​ട്ടാ​രം ഔ​ദ്യോ​ഗി​ക​മാ​യി ന​ൽ​കു​ന്ന വാ​ർ​ത്ത​ക​ളും ചി​ത്ര​ങ്ങ​ളും മാ​ത്ര​മേ മാ​ധ്യ​മ​ങ്ങ​ളി​ലും ന​വ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ​യും പ്ര​ച​രി​പ്പി​ക്കാ​വൂ​വെ​ന്നാ​ണ് ബ്രൂ​ണെ​യി​ലെ നി​യ​മം.

എ​ന്നാ​ൽ രാ​ജ​കൊ​ട്ടാ​ര​ത്തി​നു​ള്ളി​ൽ ന​ട​ന്ന ക​ബ​റ​ട​ക്ക ച​ട​ങ്ങു​ക​ളു​ടെ അ​പൂ​ർ​വ ഫോ​ട്ടോ​ക​ൾ ദീ​പി​ക​യ്ക്ക് ല​ഭി​ച്ചു. കൊ​ട്ടാ​ര​ത്തി​നു​ള്ളി​ൽ ന​ട​ന്ന മ​ര​ണാ​ന​ന്ത​ര ച​ട​ങ്ങു​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള അ​തീ​വ​ര​ഹ​സ്യ​സ്വ​ഭാ​വ​മു​ള്ള ചി​ത്ര​ങ്ങ​ളാ​ണ് ദീ​പി​ക​യ്ക്ക് ല​ഭി​ച്ച​ത്.



രാ​ജ​കു​മാ​ര​നെ ചി​കി​ത്സി​ച്ചി​രു​ന്ന ആ​ശു​പ​ത്രി​യി​ലെ ജീ​വ​ന​ക്കാ​ർ​പോ​ലും മ​ര​ണ​വി​വ​രം അ​റി​ഞ്ഞി​രു​ന്നി​ല്ല. പ്ര​മു​ഖ സി​നി​മാ​നി​ർ​മാ​താ​വ് ത​ല​ശേ​രി സ്വ​ദേ​ശി ലി​ബ​ർ​ട്ടി ബ​ഷീ​റു​മാ​യി അ​ടു​ത്ത സൗ​ഹൃ​ദ​മാ​ണ് ബ്രൂ​ണെ സു​ൽ​ത്താ​നും കു​ടും​ബ​ത്തി​നു​മു​ള്ള​ത്.

ബ്രൂ​ണെ​യി​ൽ തി​യേ​റ്റ​ർ കോം​പ്ല​ക്സ് തു​ട​ങ്ങു​ന്ന​തി​നാ​യി സു​ൽ​ത്താ​ന്‍റെ ക്ഷ​ണ​പ്ര​കാ​രം ലി​ബ​ർ​ട്ടി ബ​ഷീ​ർ ബ്രൂ​ണെ സ​ന്ദ​ർ​ശി​ക്കു​ക​യും പ്രാ​ഥ​മി​ക ച​ർ​ച്ച​ക​ൾ ന​ട​ത്തു​ക​യും ചെ​യ്തി​രു​ന്നു. ഈ ​സൗ​ഹൃ​ദ​ത്തി​ലൂ​ടെ കൊ​ട്ടാ​ര​ത്തി​ലു​ള്ള​വ​രാ​ണ് ചി​ത്ര​ങ്ങ​ൾ ബ​ഷീ​റു​മാ​യി പ​ങ്കു​വ​ച്ച​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.