ഉദ്ധ​വ് താ​ക്ക​റെ​യു​ടെ വി​മ​ർ​ശ​ന​ത്തി​ന് മ​റു​പ​ടി​യു​മാ​യി ന​ടി ക​ങ്ക​ണ റ​ണൗ​ത്; വാ​ക്പോ​ര്
Monday, October 26, 2020 5:51 PM IST
മും​ബൈ: മ​ഹാ​രാ​ഷ്ട്ര മു​ഖ്യ​മ​ന്ത്രി ഉ​ദ്ധ​വ് താ​ക്ക​റെ​യും ന​ടി ക​ങ്ക​ണ റ​ണൗ​ത്തും ത​മ്മി​ൽ വീ​ണ്ടും വാ​ക്പോ​ര്. മും​ബൈ​യെ പാ​ക് അ​ധീ​ന കാ​ഷ്മീ​രു​മാ​യി താ​ര​ത​മ്യ​പ്പെ​ടു​ത്തി​യ ക​ങ്ക​ണ​യു​ടെ പ്ര​സ്താ​വ​ന​ക്കെ​തി​രേ ക​ഴി​ഞ്ഞ ദി​വ​സം ഉ​ദ്ധ​വ് രം​ഗ​ത്തെ​ത്തി​യി​രു​ന്നു. ഉ​ദ്ധ​വി​ന്‍റെ ഈ ​വി​മ​ർ​ശ​ന​ത്തി​നെ​തി​രെ​യാ​ണ് ക​ങ്ക​ണ തി​രി​ച്ച​ടി​ച്ച​ത്.

സ്വ​ജ​ന​പ​ക്ഷ​പാ​ത​ത്തി​ന്‍റെ ഏ​റ്റ​വും മോ​ശം ഉ​ത്പ​ന്ന​മാ​ണ് ഉ​ദ്ധ​വ് താ​ക്ക​റെ​യെ​ന്ന് ക​ങ്ക​ണ പ​റ​ഞ്ഞു. ശി​വ​ന്‍റെ​യും പാ​ർ​വ​തി​യു​ടെ​യും വാ​സ​സ്ഥ​ല​മാ​യി​രു​ന്ന ഒ​രു സം​സ്ഥാ​ന​ത്തെ​ക്കു​റി​ച്ച് മോ​ശ​മാ​യ പ​രാ​മ​ർ​ശ​ങ്ങ​ളാ​ണ് മു​ഖ്യ​മ​ന്ത്രി ഉ​ദ്ധ​വ് താ​ക്ക​റെ ന​ട​ത്തി​യി​രി​ക്കു​ന്ന​തെ​ന്നും ക​ങ്ക​ണ ആ​രോ​പി​ച്ചു.

സ്വ​ന്തം വീ​ട്ടി​ൽ ഉ​പ​ജീ​വ​ന​ത്തി​ന് മാ​ർ​ഗ​മി​ല്ലാ​ത്ത​വ​ർ മും​ബൈ​യി​ൽ വ​രി​ക​യും ഈ ​നാ​ടി​നെ ഒ​റ്റി​ക്കൊ​ടു​ക്കു​ക​യും ചെ​യ്യു​ന്നെ​ന്ന് ക​ങ്ക​ണ​യു​ടെ പേ​രെ​ടു​ത്തു പ​റ​യാ​തെ ഉ​ദ്ധ​വ് താ​ക്ക​റെ ക​ഴി​ഞ്ഞ ദി​വ​സം വി​മ​ർ​ശി​ച്ചി​രു​ന്നു. ഇ​തി​നു പി​ന്നാ​ലെ​യാ​ണ് മു​ഖ്യ​മ​ന്ത്രി​യ്ക്കെ​തി​രെ രൂ​ക്ഷ​പ​രാ​മ​ർ​ശ​വു​മാ​യി ക​ങ്ക​ണ രം​ഗ​ത്തെ​ത്തി​യ​ത്.

സു​ശാ​ന്ത് സിം​ഗ് രാ​ജ്പു​ത്തി​ന്‍റെ മ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​ണ് ശി​വ​സേ​ന നേ​താ​ക്ക​ളും ക​ങ്ക​ണ​യും ത​മ്മി​ലു​ള്ള വാ​ക്പോ​ര് ആ​രം​ഭി​ക്കു​ന്ന​ത്. മും​ബൈ​യെ പാ​ക് അ​ധീ​ന കാ​ഷ്മീ​രി​നോ​ട് ഉ​പ​മി​ച്ചു​കൊ​ണ്ടു​ള്ള ക​ങ്ക​ണ​യു​ടെ പ​രാ​മ​ർ​ശ​ങ്ങ​ൾ ഏ​റ്റു​മു​ട്ട​ലു​ക​ൾ രൂ​ക്ഷ​മാ​ക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.