ഗോ​വ​ധ നി​രോ​ധ​ന നി​യ​മം ദു​രു​പ​യോ​ഗം ചെ​യ്യ​പ്പെ​ടു​ന്നു​വെ​ന്ന് അ​ല​ഹാ​ബാ​ദ് ഹൈ​ക്കോ​ട​തി
Monday, October 26, 2020 3:31 PM IST
ല​ക്നോ: ഉ​ത്ത​ര്‍​പ്ര​ദേ​ശി​ല്‍ ഗോ​വ​ധ നി​രോ​ധ​ന നി​യ​മം ദു​രു​പ​യോ​ഗം ചെ​യ്യ​പ്പെ​ടു​ന്ന​താ​യി അ​ല​ഹാ​ബാ​ദ് ഹൈ​ക്കോ​ട​തി. ബീ​ഫ് കൈ​വ​ശം​വ​ച്ചെ​ന്ന പേ​രി​ല്‍ നി​ര​പ​രാ​ധി​ക​ളെ കേ​സി​ല്‍ കു​ടു​ക്കു​ന്ന​താ​യി കോ​ട​തി ചൂ​ണ്ടി​ക്കാ​ട്ടി.

ഗോ​വ​ധ​ത്തി​ന്‍റെ​യും മാം​സ വ്യാ​പാ​ര​ത്തി​ന്‍റെ​യും പേ​രി​ല്‍ അ​റ​സ്റ്റ് ചെ​യ്യ​പ്പെ​ട്ട റ​ഹ്മു​ദ്ദീ​ന്‍ എ​ന്ന​യാ​ളു​ടെ ജാ​മ്യാ​പേ​ക്ഷ പ​രി​ഗ​ണി​ക്ക​വെ​യാ​ണ് കോ​ടി​യു​ടെ നി​രീ​ക്ഷ​ണം.

ഏ​തു മാം​സം പി​ടി​കൂ​ടി​യാ​ലും അ​ത് ഗോ​മാം​സ​മാ​യി ചി​ത്രീ​ക​രി​ക്ക​പ്പെ​ടു​ക​യാ​ണെ​ന്നും കോ​ട​തി പ​റ​ഞ്ഞു. 1955ലെ ​യു​പി ഗോ​വ​ധ നി​രോ​ധ​ന നി​യ​മം നി​ര​പ​രാ​ധി​ക​ള്‍​ക്കെ​തി​രെ വ​ലി​യ തോ​തി​ല്‍ ദു​രു​പ​യോ​ഗം ചെ​യ്യ​പ്പെ​ടു​ന്നു. ഒ​രാ​ളി​ല്‍​നി​ന്ന് ഏ​തു മാം​സം പി​ടി​ച്ചെ​ടു​ത്താ​ലും പ​രി​ശോ​ധ​ന​പോ​ലും ന​ട​ത്താ​തെ അ​ത് ഗോ​മാം​സ​മാ​യി ചി​ത്രീ​ക​രി​ക്കു​ക​യാ​ണെ​ന്നും കോ​ട​തി നി​രീ​ക്ഷി​ച്ചു.

മി​ക്ക​വാ​റും കേ​സു​ക​ളി​ല്‍ പി​ടി​ച്ചെ​ടു​ത്ത മാം​സം ഫോ​റ​ന്‍​സി​ക് പ​രി​ശോ​ധ​ന​യ്ക്ക് വി​ധേ​യ​മാ​ക്കാ​റി​ല്ല. ചെ​യ്യാ​ത്ത കു​റ്റ​ത്തി​ന് ആ​രോ​പ​ണ​വി​ധേ​യ​നാ​യ വ്യ​ക്തി ജ​യി​ലി​ല്‍​ത്ത​ന്നെ ക​ഴി​യു​ക​യും വി​ചാ​ര​ണ ന​ട​പ​ടി​ക​ള്‍​ക്ക് വി​ധേ​യ​നാ​വു​ക​യും ഏ​ഴു വ​ര്‍​ഷം​വ​രെ ശി​ക്ഷ​യ്ക്ക് വി​ധേ​യ​നാ​വു​ക​യും ചെ​യ്യു​ന്നു​വെ​ന്നും കോ​ട​തി ചൂ​ണ്ടി​ക്കാ​ട്ടി.

ഇ​ത്ത​രം കേ​സു​ക​ളി​ല്‍ അ​ധി​കൃ​ത​ര്‍ പി​ടി​ച്ചെ​ടു​ക്കു​ന്ന പ​ശു​ക്ക​ളു​ടെ വി​വ​ര​ങ്ങ​ള്‍ സം​ബ​ന്ധി​ച്ച് രേ​ഖ​ക​ള്‍ സൂ​ക്ഷി​ക്കു​ന്നി​ല്ലെ​ന്നും കോ​ട​തി പ​റ​ഞ്ഞു. പി​ടി​ച്ചെ​ടു​ത്ത പ​ശു​ക്ക​ള്‍ പി​ന്നീ​ട് എ​ങ്ങോ​ട്ടു പോ​കു​ന്നു എ​ന്ന് വ്യ​ക്ത​മ​ല്ലെ​ന്നും കോ​ട​തി നി​രീ​ക്ഷി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.