റൊ​ണാ​ൾ​ഡോ ഇ​ല്ലാ​ത്ത യു​വ​ന്‍റ​സി​നെ സ​മ​നി​ല​യി​ൽ കു​രു​ക്കി വെ​റോ​ണ
Monday, October 26, 2020 7:52 AM IST
ടൂ​റി​ൻ: സൂ​പ്പ​ർ താ​രം ക്രി​സ്റ്റ്യാ​നോ റൊ​ണാ​ൾ​ഡോ ഇ​ല്ലാ​തെ ഇ​റ​ങ്ങി​യ യു​വ​ന്‍റ​സി​ന് ഇ​റ്റാ​ലി​യ​ൻ ലീ​ഗി​ൽ സ​മ​നി​ല. യു​വ​ന്‍റ​സി​നെ 1-1ന് ​വെ​റോ​ണ സ​മ​നി​ല​യി​ൽ കു​രു​ക്കു​ക​യാ​യി​രു​ന്നു. ലീ​ഗി​ൽ യു​വ​ന്‍റ​സി​ന്‍റെ തു​ട​ർ​ച്ച​യാ​യ ര​ണ്ടാം സ​മ​നി​ല​യാ​ണി​ത്.

ആ​ന്ദ്രേ ഫ​വി​ല്ലി(60-ാം മി​നി​റ്റ്) ആ​ണ് വെ​റോ​ണ​യ്ക്ക് വേ​ണ്ടി ഗോ​ൾ നേ​ടി​യ​ത്. പ​ക​ര​ക്കാ​ര​നാ​യെ​ത്തി​യ കു​ലു​സ​വേ​സ്കി 77-ാം മി​നി​റ്റി​ൽ യു​വ​ന്‍റ​സി​ന്‍റെ സ​മ​നി​ല ഗോ​ൾ നേ​ടി. വ​ല​തു​വിം​ഗി​ലൂ​ടെ കു​തി​ച്ച കു​ലു​സ​വ്സ്കി ഇ​ടം​കാ​ല​ൻ സ്ട്രൈ​ക്കി​ലൂ​ടെ വ​ല​കു​ലു​ക്കു​ക​യാ​യി​രു​ന്നു.

ലീ​ഗി​ൽ അ​ഞ്ചു മ​ത്സ​ര​ങ്ങ​ൾ ക​ഴി​ഞ്ഞ​പ്പോ​ൾ ഒ​മ്പ​ത് പോ​യി​ന്‍റു​മാ​യി അ​ഞ്ചാം സ്ഥാ​ന​ത്താ​ണ് യു​വ​ന്‍റ​സ്. അ​തേ​സ​മ​യം, വെ​റോ​ണ എ​ട്ടു പോ​യി​ന്‍റു​മാ​യി എ​ട്ടാം സ്ഥാ​ന​ത്തു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.