അ​ൽ-​ക്വ​യ്ദ തീ​വ്ര​വാ​ദി അ​ൽ മ​സ്രി​യെ വ​ധി​ച്ചെ​ന്ന് അ​ഫ്ഗാ​ൻ സേ​ന
Monday, October 26, 2020 5:49 AM IST
കാ​ബൂ​ൾ: മു​തി​ർ​ന്ന അ​ൽ-​ക്വ​യ്ദ സൂ​ത്ര​ധാ​ര​നാ​യ അ​ബു മു​ഹ്സി​ൻ അ​ൽ മ​സ്രി​യെ അ​ഫ്ഗാ​ൻ സൈ​ന്യം വ​ധി​ച്ച​താ​യി അ​ഫ്ഗാ​ൻ ദേ​ശീ​യ സു​ര​ക്ഷാ ഡ​യ​റ​ക്ട​റേ​റ്റ്. ഇ-​മെ​യി​ൽ പ്ര​സ്താ​വ​ന​യി​ലൂ​ടെ​യാ​ണ് ഇ​ക്കാ​ര്യം പു​റ​ത്തു​വി​ട്ട​ത്.

അ​ഫ്ഗാ​നി​സ്ഥാ​ന്‍റെ കി​ഴ​ക്ക​ൻ മേ​ഖ​ല​യി​ലെ ഗ​സ്നി പ്ര​വി​ശ്യ​യി​ലെ ആ​ൻ​ഡാ​ർ ജി​ല്ല​യി​ലാ​ണ് പ്ര​ത്യേ​ക ആ​ക്ര​മ​ണം ന​ട​ത്തി​യ​തെ​ന്ന് പ്ര​സ്താ​വ​ന​യി​ൽ പ​റ​യു​ന്നു.

ഫെ​ഡ​റ​ൽ ബ്യൂ​റോ ഓ​ഫ് ഇ​ൻ​വെ​സ്റ്റി​ഗേ​ഷ​ന്‍റെ (എ​ഫ്ബി​ഐ) മോ​സ്റ്റ് വാ​ണ്ട​ഡ് തീ​വ്ര​വാ​ദി​ക​ളു​ടെ പ​ട്ടി​ക​യി​ൽ ഉ​ൾ​പ്പെ​ട്ട ഈ​ജി​പ്ഷ്യ​ൻ പൗ​ര​നാ​ണ് അ​ൽ മ​സ്രി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.