ബി​ഹാ​റി​ൽ ജ​ന​താ​ദ​ള്‍ രാ​ഷ്ട്ര​വാ​ദി പാ​ര്‍​ട്ടി സ്ഥാ​നാ​ര്‍​ഥി വെ​ടി​യേ​റ്റു മ​രി​ച്ചു
Saturday, October 24, 2020 11:14 PM IST
പാ​റ്റ്ന: ബി​ഹാ​റി​ൽ നി​യ​മ​സ​ഭാ തെരഞ്ഞെടുപ്പ് ന​ട​ക്കാ​നി​രി​ക്കെ ജ​ന​താ​ദ​ള്‍ രാ​ഷ്ട്ര​വാ​ദി പാ​ര്‍​ട്ടി സ്ഥാ​നാ​ര്‍​ഥി ശ്രീ​നാ​രാ​യ​ണ്‍ സിം​ഗ് വെ​ടി​യേ​റ്റ് മ​രി​ച്ചു. ഷി​യോ​ഹ​ര്‍ ജി​ല്ല​യി​ലെ ഹാ​ത്സ​റി​ൽ​വ​ച്ചാ​യി​രു​ന്നു സം​ഭ​വം.

തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ പ​രി​പാ​ടി​ക്കി​ടെ​യാ​ണ് വെ​ടി​വ​യ്പു​ണ്ടാ​യ​ത്. ശ്രീ​നാ​രാ​യ​ണ്‍ സിം​ഗി​ന്‍റെ ഏ​താ​നും അ​നു​യാ​യി​ക​ള്‍​ക്ക് വെ​ടി​വ​യ്പ്പി​ല്‍ പ​രി​ക്കേ​റ്റി​ട്ടു​ണ്ട്. ഇ​വ​രെ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു.

സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ര​ണ്ടു​പേ​രെ അ​റ​സ്റ്റ് ചെ​യ്തു. ആ​ക്ര​മ​ണ​ത്തി​ല്‍ ആ​റ് പേ​ര്‍ ഉ​ള്‍​പ്പെ​ട്ടി​ട്ടു​ള്ള​താ​യും മ​റ്റു​ള്ള​വ​ര്‍​ക്കാ​യു​ള്ള അ​ന്വേ​ഷ​ണം ന​ട​ന്നു​വ​രി​ക​യാ​ണെ​ന്നും പോ​ലീ​സ് പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.