ബാ​ഴ്സ​ലോ​ണ​യെ ത​ക​ർ​ത്ത് റ​യ​ലി​ന് ക്ലാ​സി​ക് ജ​യം
Saturday, October 24, 2020 9:50 PM IST
ബാ​ഴ്സ​ലോ​ണ: എ​ൽ ക്ലാ​സി​ക്കോ​യി​ൽ റ​യ​ൽ മാ​ഡ്രി​ന് ത​ക​ർ​പ്പ​ൻ ജ​യം. സ്പാ​നി​ഷ് ലാ ​ലി​ഗ ഫു​ട്ബോ​ളി​ൽ സീ​സ​ണി​ലെ ആ​ദ്യ എ​ൽ ക്ലാ​സി​ക്കോ​യി​ൽ ബാ​ഴ്സ​ലോ​ണ​യെ അ​വ​രു​ടെ ത​ട്ട​ക​ത്തി​ൽ 3-1നാ​ണ് റ​യ​ൽ മാ​ഡ്രി​ഡ് ത​ക​ർ​ത്ത​ത്.

മ​ത്സ​ര​ത്തി​ന്‍റെ തു​ട​ക്ക​ത്തി​ൽ ത​ന്നെ ഗോ​ൾ നേ​ടി റ​യ​ൽ മാ​ഡ്രി​ഡ് ത​ങ്ങ​ളു​ടെ ന​യം വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. വി​സി​ൽ മു​ഴ​ങ്ങി അ​ഞ്ചാം മി​നി​റ്റി​ൽ ത​ന്നെ ഫെ​ഡ​റി​ക്കോ വാ​ൽ​വെ​ർ​ഡേ​യി​ലൂ​ടെ​യാ​യി​രു​ന്നു റ​യ​ൽ ആ​ദ്യ ഗോ​ൾ ക​ണ്ടെ​ത്തി​യ​ത്.

തൊ​ട്ടു​പി​ന്നാ​ലെ അ​ൻ​സു ഫാ​റ്റി​യി​ലൂ​ടെ ബാ​ഴ്സ ഗോ​ൾ മ​ട​ക്കി. പി​ന്നീ​ട് ഇ​രു ടീ​മു​ക​ളും ഗോ​ളി​നാ​യി പോ​രാ​ടി​യെ​ങ്കി​ലും ആ​ദ്യ പ​കു​തി സമനിലയിൽ പിരിഞ്ഞു.

ര​ണ്ടാം പ​കു​തി​ൽ ല​ഭി​ച്ച പെ​നാ​ൽ​റ്റി നാ​യ​ക​ൻ സെ​ർ​ജി റാ​മോ​സ് ബാ​ഴ്സ​യു​ടെ വ​ല​യി​ലെ​ത്തി​ച്ച് റ​യ​ൽ ലീ​ഡെ​ടു​ത്തു. 90-ാം മി​നി​റ്റി​ൽ ലൂ​ക്ക മോ​ഡ്രി​ച്ച് ബാ​ഴ്സു​ടെ നെ​ഞ്ചി​ൽ അ​വ​സാ​ന ആ​ണി​യും അ​ടി​ച്ചു. അ​ധി​ക സ​മ​യ​ത്ത് ഗോ​ൾ മ​ട​ക്കാ​നു​ള്ള ബാ​ഴ്സ​യു​ടെ ശ്ര​മ​ങ്ങ​ളും പ​രാ​ജ​യ​പ്പെ​ട്ടു. ഇ​തോ​ടെ ലണൽ മെ​സി ഉ​ൾ​പ്പെ​ടെ​യു​ള്ള​ ബാഴ്സ താരങ്ങൾ ത​ല​താ​ഴ്ത്തി മൈ​താ​നം വി​ട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.