പാ​ക് ഡ്രോ​ൺ ഇ​ന്ത്യ​ൻ സൈ​ന്യം വെ​ടി​വ​ച്ചി​ട്ടു
Saturday, October 24, 2020 6:43 PM IST
ശ്രീ​ന​ഗ​ർ: ജ​മ്മു കാ​ഷ്മീ​രി​ൽ അ​തി​ർ​ത്തി​ക​ട​ന്നെ​ത്തി​യ പാ​ക്കി​സ്ഥാ​ൻ സൈ​ന്യ​ത്തി​ന്‍റെ ഡ്രോ​ൺ സൈ​ന്യം വെ​ടി​വെ​ച്ചി​ട്ടു. ഇ​ന്ന് രാ​വി​ലെ കു​പ്‌​വാ​ര​യി​ലെ കേ​ര​ൻ സെ​ക്ട​റി​ലെ നി​യ​ന്ത്ര​ണ​രേ​ഖ​യി​ലാ​ണ് സം​ഭ​വം.

മാ​വി​ക് 2 പ്രോ ​മോ​ഡ​ൽ ആ​ളി​ല്ലാ ഡ്രോ​ൺ ചൈ​നീ​സ് ക​മ്പ​നി ഡി​ജെ​ഐ നി​ർ​മി​ച്ച​താ​ണ്. ഇ​ന്ത്യ​ൻ അ​തി​ർ​ത്തി ക​ട​ന്ന് എ​ത്തി​യ​തോ​ടെ​യാ​ണ് ചെ​റു​വി​മാ​നം വെ​ടി​വ​ച്ചി​ട്ട​തെ​ന്ന് ക​ര​സേ​ന അ​റി​യി​ച്ചു.

നു​ഴ​ഞ്ഞു​ക​യ​റ്റ സാ​ധ്യ​ത​യു​ള്ള​തി​നാ​ൽ നി​യ​ന്ത്ര​ണ​രേ​ഖ​യി​ൽ അ​തി​ർ​ത്തി ര​ക്ഷാ​സേ​ന നി​രീ​ക്ഷ​ണം ശ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.