ക​പ്പ​ൽ പ്ര​തി​രോ​ധ മി​സൈ​ൽ വി​ജ​യ​ക​ര​മാ​യി പ​രീ​ക്ഷി​ച്ച് ഇ​ന്ത്യ
Friday, October 23, 2020 1:16 PM IST
ന്യൂ​ഡ​ൽ​ഹി: ക​പ്പ​ലു​ക​ളെ പ്ര​തി​രോ​ധി​ക്കാ​ൻ ശേ​ഷി​യു​ള്ള മി​സൈ​ൽ നാ​വി​ക​സേ​ന​യു​ടെ യു​ദ്ധ​ക്ക​പ്പ​ലാ​യ ഐ​എ​ൻ​എ​സ് പ്ര​ഭാ​ൽ വി​ജ​യ​ക​ര​മാ​യി പ​രീ​ക്ഷി​ച്ചു. അ​റ​ബി ക​ട​ലി​ലാ​ണ് നാ​വി​ക​സേ​ന മി​സൈ​ൽ പ​രീ​ക്ഷ​ണം ന​ട​ത്തി​യ​ത്.

മി​സൈ​ൽ അ​റ​ബി​ക​ട​ലി​ലെ ല​ക്ഷ്യ​സ്ഥാ​ന​മാ​യ പ​ഴ​യ ക​പ്പ​ൽ ത​ക​ർ​ത്ത​താ​യി നാ​വി​ക​സേ​ന അ​റി​യി​ച്ചു. ക​പ്പ​ൽ ത​ക​ർ​ക്കു​ന്ന​തി​ന്‍റെ വി​ഡി​യോ​യും ട്വീ​റ്റി​ൽ പ​ങ്കു​വ​ച്ചി​ട്ടു​ണ്ട്.

ക​ഴി​ഞ്ഞ ദി​വ​സം മൂ​ന്നാം ത​ല​മു​റ​യി​ൽ പെ​ട്ട ടാ​ങ്ക് വേ​ധ മി​സൈ​ൽ നാ​ഗി​ന്‍റെ അ​വ​സാ​ന​ഘ​ട്ട പ​രീ​ക്ഷ​ണം രാ​ജ​സ്ഥാ​നി​ലെ പൊ​ഖ്റാ​നി​ൽ വി​ജ​യ​ക​ര​മാ​യി ന​ട​ത്തി​യി​രു​ന്നു. പ​ക​ലും രാ​ത്രി​യും ശ​ത്രു​വി​ന്‍റെ യു​ദ്ധ​ടാ​ങ്കു​ക​ളെ ത​ക​ർ​ക്കാ​ൻ ശേ​ഷി​യു​ള്ള മി​സൈ​ൽ ഡി​ഫ​ൻ​സ് റി​സ​ർ​ച്ച് ആ​ൻ​ഡ് ഡെ​വ​ല​പ്മെ​ന്‍റ് ഓ​ർ​ഗ​നൈ​സേ​ഷ​ൻ (ഡി​ആ​ർ​ഡി​ഒ) ആ​ണ് വി​ക​സി​പ്പി​ച്ച​ത്.

വ്യാ​ഴാ​ഴ്ച രാ​വി​ലെ 6.45ന് ​പൊ​ഖ്റാ​ൻ റേ​ഞ്ചി​ലാ​ണ് മി​സൈ​ൽ പ​രീ​ക്ഷ​ണം ന​ട​ന്ന​ത്. സൈ​ന്യ​ത്തി​ന്‍റെ ആ​യു​ധ​ശേ​ഖ​ര​ത്തി​ന്‍റെ ഭാ​ഗ​മാ​കു​ന്ന മി​സൈ​ൽ പൊ​തു​മേ​ഖ​ലാ ക​ന്പ​നി​യാ​യി ഭാ​ര​ത് ഡൈ​നാ​മി​ക്സ് ലി​മി​റ്റ​ഡും (ബി​ഡി​എ​ൽ) മി​സൈ​ൽ കാ​രി​യ​ർ ന​മി​ക മേ​ഡ​ക്കി​ലെ ഓ​ർ​ഡ​ന​ൻ​സ് ഫാ​ക്ട​റി​യും നി​ർ​മി​ക്കു​മെ​ന്ന് ഡി​ആ​ർ​ഡി​ഒ അ​റി​യി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.