ആ​ർ​ട്ടി​ക്കി​ൾ 370 തി​രി​കെ കൊ​ണ്ടു​വ​രാ​നാ​ണ് പ്ര​തി​പ​ക്ഷം ആ​ഗ്ര​ഹി​ക്കു​ന്ന​ത്: പ്ര​ധാ​ന​മ​ന്ത്രി
Friday, October 23, 2020 12:36 PM IST
പാ​റ്റ്ന: ജ​മ്മു കാ​ഷ്മീ​രി​നു പ്ര​ത്യേ​ക പ​ദ​വി ന​ൽ​കി​യി​രു​ന്ന ആ​ർ​ട്ടി​ക്കി​ൽ 370 തി​രി​കെ കൊ​ണ്ടു​വ​രാ​നാ​ണ് പ്ര​തി​പ​ക്ഷം ആ​ഗ്ര​ഹി​ക്കു​ന്ന​തെ​ന്ന് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി. ബി​ഹാ​റി​ൽ ആ​ദ്യ തെ​ര​ഞ്ഞെ​ടു​പ്പ് റാ​ലി​യി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു മോ​ദി.

എ​ല്ലാ​വ​രും ആ​ർ​ട്ടി​ക്കി​ൾ 370 റ​ദ്ദാ​ക്കു​ന്ന​തി​നാ​ണ് കാ​ത്തി​രു​ന്ന​ത്. എ​ന്നാ​ൽ അ​ധി​കാ​ര​ത്തി​ലെ​ത്തി​യാ​ൽ അ​ത് പു​നഃ​സ്ഥാ​പി​ക്കു​മെ​ന്നാ​ണ് ഇ​വ​ർ പ​റ​യു​ന്ന​ത്. ഇ​ത്ത​രം പ്ര​സ്താ​വ​ന​ക​ൾ ന​ട​ത്തി ബി​ഹാ​റി​ൽ വോ​ട്ട് തേ​ടാ​ൻ ഇ​വ​ർ​ക്ക് എ​ങ്ങ​നെ സാ​ധി​ക്കു​ന്നു​വെ​ന്നും മോ​ദി ചോ​ദി​ച്ചു.

ഇ​ത് ബി​ഹാ​റി​നെ അ​പ​മാ​നി​ക്കു​ന്ന​തി​ന് തു​ല്യ​മാ​ണ്. ഗാ​ൽ​വ​ൻ താ​ഴ്വ​രി​യി​ൽ ബി​ഹാ​റി​ൽ നി​ന്നു​ള്ള ജ​വാ​ൻ​മാ​രും വീ​ര​മൃ​ത്യു വ​രി​ച്ചി​ട്ടു​ണ്ട്. അ​വ​രു​ടെ ഓ​ർ​മ​ക​ൾ​ക്ക് മു​ന്നി​ൽ ശി​ര​സ് കു​നി​ക്കു​ക​യാ​ണെ​ന്നും മോ​ദി പ​റ​ഞ്ഞു.

ബി​ഹാ​റി​ൽ ഒ​രി​ക്ക​ൽ​ക്കൂ​ടി എ​ൻ​ഡി​എ എ​ന്ന് സ​ർ​വേ​ക​ൾ പ​റ​ഞ്ഞു ക​ഴി​ഞ്ഞു. ബി​ഹാ​റി​ലെ ജ​ന​ങ്ങ​ൾ​ക്ക് ആ​ര് അ​ധി​കാ​ര​ത്തി​ലെ​ത്ത​ണം എ​ന്ന​തി​ൽ വ്യ​ക്ത​ത​യു​ണ്ട്. ജ​ന​ങ്ങ​ൾ ശ​രി​യാ​യ തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ത്തു​മെ​ന്നും മോ​ദി കൂ​ട്ടി​ച്ചേ​ർ​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.