ബി​ജെ​പി​യി​ൽ ഒ​രു പ​ദ​വി​യും താൻ ആ​ഗ്ര​ഹി​ക്കു​ന്നി​ല്ലെ​ന്ന് ജോ​തി​രാ​ദി​ത്യ സി​ന്ധ്യ
Friday, October 23, 2020 11:58 AM IST
ന്യൂ​ഡ​ൽ​ഹി: ബി​ജെ​പി​യി​ൽ ഒ​രു പ​ദ​വി​യും ആ​ഗ്ര​ഹി​ക്കു​ന്നി​ല്ലെ​ന്ന് ജോ​തി​രാ​ദി​ത്യ സി​ന്ധ്യ. ബി​ജെ​പി​യി​ൽ ത​നി​ക്ക് ബ​ഹു​മാ​നം ല​ഭി​ക്കു​ന്നു​ണ്ട്. ഇ​തി​ൽ സ​ന്തോ​ഷ​മു​ണ്ടെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

അ​ർ​ഹ​ത​യു​ള്ള​വ​ർ​ക്കാ​ണ് ബി​ജെ​പി​യി​ൽ പ​ദ​വി​ക​ൾ ല​ഭി​ക്കു​ന്ന​തെ​ന്ന്. പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​ മോ​ദി​യു​ടെ നേ​തൃ​ത്വ​ത്തി​ന് കീ​ഴി​ൽ പാ​ർ​ട്ടി അ​ധ്യ​ക്ഷ​ൻ ജെ.​പി ന​ഡ്ഡയ്​ക്കും ആ​ഭ്യ​ന്ത​ര മ​ന്ത്രി അ​മി​ത് ഷാ​യ്ക്കു​മൊ​പ്പം ജ​ന​സേ​വ​നം ന​ട​ത്താ​ൻ ക​ഴി​ഞ്ഞ​ത് ഭാ​ഗ്യ​മാ​യി ക​രു​തു​ന്നു​വെ​ന്നും ദേ​ശീ​യ മാ​ധ്യ​മ​ത്തി​ന് ന​ൽ​കി​യ അ​ഭി​മു​ഖ​ത്തി​ൽ സി​ന്ധ്യ വ്യ​ക്ത​മാ​ക്കി.

ത​ന്‍റെ ല​ക്ഷ്യം ജ​ന​സേ​വ​ന​മാ​ണ്. ക​ഴി​ഞ്ഞ 20 വ​ർ​ഷ​മാ​യി ജ​ന​ങ്ങ​ൾക്ക് ത​ന്നെ അ​റി​യാം. ഒ​രു ക​സേ​ര​ക്ക് വേ​ണ്ടി​യും താ​ൻ ആ​ഗ്ര​ഹി​ച്ചി​ട്ടി​ല്ലെ​ന്നും സി​ന്ധ്യ കൂ​ട്ടി​ച്ചേ​ർ​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.