റാ​ലി വേ​ണ്ടെ​ന്ന് ഹൈ​ക്കോ​ട​തി; സു​പ്രീം​കോ​ട​തി​യെ സ​മീ​പി​ച്ച് തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ
Friday, October 23, 2020 11:56 AM IST
ഭോ​പ്പാ​ൽ: കോ​വി​ഡി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ മ​ഹാ​രാ​ഷ്ട്ര​യി​ല്‍ തെ​ര​ഞ്ഞെ​ടു​പ്പ് റാ​ലി നി​യ​ന്ത്രി​ച്ചു​ള്ള മ​ധ്യ​പ്ര​ദേ​ശ് ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വി​നെ​തി​രെ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍ സു​പ്രീം​കോ​ട​തി​യെ സ​മീ​പി​ച്ചു. ഒ​ന്‍​പ​ത് ജി​ല്ല​ക​ളി​ല്‍ തെ​ര​ഞ്ഞെ​ടു​പ്പ് റാ​ലി നി​യ​ന്ത്രി​ച്ചു​കൊ​ണ്ടാ​യി​രു​ന്നു ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വ്. ര​ണ്ട് ബി​ജെ​പി സ്ഥാ​നാ​ര്‍​ഥി​ക​ളും ഇ​തി​നെ​തി​രെ ഹ​ര്‍​ജി സ​മ​ര്‍​പ്പി​ച്ചി​ട്ടു​ണ്ട്.

28 സീ​റ്റു​ക​ളി​ലാ​ണ് മ​ധ്യ​പ്ര​ദേ​ശി​ല്‍ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കു​ന്ന​ത്. ഒ​ന്‍​പ​ത് ജി​ല്ല​ക​ളി​ല്‍ തെ​ര​ഞ്ഞ​ടു​പ്പ് റാ​ലി​ക്ക് അ​നു​മ​തി ന​ല്‍​കേ​ണ്ടെ​ന്നാ​ണ് ഹൈ​ക്കോ​ട​തി, ജി​ല്ലാ മ​ജി​സ്‌​ട്രേ​റ്റു​മാ​രോ​ട് നി​ര്‍​ദേ​ശി​ച്ച​ത്.

തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ക്രീ​യ​യി​ല്‍ കോ​ട​തി ഇ​ട​പെ​ടു​ക​യാ​ണെ​ന്നാ​ണ് തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍ സു​പ്രീം​കോ​ട​തി​യി​ല്‍ ബോ​ധി​പ്പി​ച്ച​ത്. ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വ് തെ​ര​ഞ്ഞെ​ടു​പ്പി​നെ അ​ട്ടി​മ​റി​ക്കു​ന്ന​താ​ണെ​ന്നും സ്ഥാ​നാ​ര്‍​ഥി​ക​ളു​ടെ അ​വ​കാ​ശ​ങ്ങ​ളെ ഇ​ല്ലാ​താ​ക്കു​ന്ന​താ​ണെ​ന്നും ക​മ്മീ​ഷ​ന്‍ വ്യ​ക്ത​മാ​ക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.