പാ​ണ്ഡെ​യ്ക്കും വി​ജ​യ് ശ​ങ്ക​റി​നും അ​ർ​ധ സെ​ഞ്ചു​റി; രാ​ജ​സ്ഥാ​നെ കീ​ഴ​ട​ക്കി ഹൈ​ദ​രാ​ബാ​ദ്
Thursday, October 22, 2020 11:16 PM IST
ദു​ബാ​യ്: ഐ​പി​എ​ല്ലി​ൽ പ്ലേ ​ഓ​ഫ് സാ​ധ്യ​ത സ​ജീ​വ​മാ​ക്കി സ​ണ്‍​റൈ​സേ​ഴ്സ് ഹൈ​ദ​രാ​ബാ​ദ്. രാ​ജ​സ്ഥാ​ൻ റോ​യ​ൽ​സി​നെ എ​ട്ട് വി​ക്ക​റ്റി​ന് കീ​ഴ​ട​ക്കി​യാ​ണ് ഹൈ​ദ​രാ​ബാ​ദി​ന്‍റെ കു​തി​പ്പ്. രാ​ജ​സ്ഥാ​ൻ ഉ​യ​ർ​ത്തി​യ 155 റ​ണ്‍​സ് വി​ജ​യ​ല​ക്ഷ്യം മ​നീ​ഷ് പാ​ണ്ഡെ​യു​ടെ​യും വി​ജ​യ് ശ​ങ്ക​റി​ന്‍റെ അ​ർ​ധ സെ​ഞ്ചു​റി ക​രു​ത്തി​ലാ​ണ് ഹൈ​ദ​രാ​ബാ​ദ് മ​റി​ക​ട​ന്ന​ത്. ജ​യ​ത്തോ​ടെ ഹൈ​ദ​രാ​ബാ​ദ് എ​ട്ട് പോ​യി​ന്‍റോ​ടെ പ​ട്ടി​ക​യി​ൽ അ​ഞ്ചാം സ്ഥാ​ന​ത്താ​യി.

ഡേ​വി​ഡ് വാ​ർ​ണ​ർ (നാ​ല്), ജോ​ണി ബെ​യ​ർ​സ്റ്റൊ (10) എ​ന്നി​വ​രു​ടെ വി​ക്ക​റ്റു​ക​ളാ​ണ് ഹൈ​ദ​രാ​ബാ​ദിന് ന​ഷ്ട​മാ​യ​ത്. ഇ​രു​വ​രെ​യും ജോ​ഫ്ര ആ​ർ​ച്ച​റാ​ണ് മ​ട​ക്കി​യ​യച്ചത്. എ​ന്നാ​ൽ, പി​ന്നീ​ട് ക്രീ​സി​ലൊ​ന്നി​ച്ച മ​നീ​ഷ് പാ​ണ്ഡെ 47 പ​ന്തി​ൽ എ​ട്ട് സി​ക്സും നാ​ല് ഫോ​റും ഉ​ൾ​പ്പെ​ടെ 83 റ​ണ്‍​സെ​ടു​ത്ത് സ​ണ്‍​റൈ​സേ​ഴ്സി​ന്‍റെ നെ​ടും തൂ​ണാ​യി. വി​ജ​യ് ശ​ങ്ക​ർ 51 പ​ന്തി​ൽ 52 റ​ണ്‍​സും നേ​ടി.

ടോ​സ് ന​ഷ്ട​പ്പെ​ട്ട് ബാ​റ്റിം​ഗി​നി​റ​ങ്ങി​യ രാ​ജ​സ്ഥാ​ൻ ആ​റ് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ലാ​ണ് 154 റ​ണ്‍​സ് നേ​ടി​യ​ത്. വെ​സ്റ്റ് ഇ​ൻ​ഡീ​സ് പേ​സ​ർ ജേ​സ​ണ്‍ ഹോ​ൾ​ഡ​ർ മൂ​ന്ന് നി​ർ​ണാ​യ​ക വി​ക്ക​റ്റു​ക​ളു​മാ​യി സൂ​ര്യ​ശോ​ഭ​യി​ൽ ജ്വ​ലി​ച്ച​പ്പോ​ൾ റോ​യ​ൽ​സി​നു പൊ​ള്ള​ലേ​റ്റു.

റോ​യ​ൽ​സി​നാ​യി 26 പ​ന്തി​ൽ 36 റ​ണ്‍​സ് നേ​ടി​യ സ​ഞ്ജു വി. ​സാം​സ​ണ്‍ ആ​ണ് ടോ​പ് സ്കോ​റ​ർ ആ​യ​ത്. ബെ​ൻ സ്റ്റോ​ക്സ് (32 പ​ന്തി​ൽ 30), റി​യാ​ൻ പ​രാ​ഗ് (12 പ​ന്തി​ൽ 20), സ്റ്റീ​വ് സ്മി​ത്ത് (15 പ​ന്തി​ൽ 19), റോ​ബി​ൻ ഉ​ത്ത​പ്പ (13 പ​ന്തി​ൽ 19) എ​ന്നി​വ​രും പൊ​രു​തി​നോ​ക്കി. സ​ഞ്ജു, സ്മി​ത്ത്, പ്രാ​ഗ് എ​ന്നി​വ​രു​ടെ വി​ക്ക​റ്റു​ക​ൾ ഹോ​ൾ​ഡ​ർ സ്വ​ന്ത​മാ​ക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.