കു​മ്മ​ന​ത്തി​നെ​തി​രാ​യ കേ​സ്; വെ​ള്ളി​യാ​ഴ്ച ക​രി​ദി​നം ആ​ച​രി​ക്കു​മെ​ന്ന് ബി​ജെ​പി
Thursday, October 22, 2020 10:40 PM IST
തി​രു​വ​ന​ന്ത​പു​രം: ബി​ജെ​പി മു​ന്‍ സം​സ്ഥാ​ന അ​ധ്യ​ക്ഷ​ന്‍ കു​മ്മ​നം രാ​ജ​ശേ​ഖ​ര​നെ​തി​രെ കേ​ര​ള പോ​ലീ​സ് ക​ള്ള​ക്കേ​സ് എ​ടു​ത്തെ​ന്ന് ആ​രോ​പി​ച്ച് ബി​ജെ​പി വെ​ള്ളി​യാ​ഴ്ച സം​സ്ഥാ​ന വ്യാ​പ​ക​മാ​യി ക​രി​ദി​നം ആ​ച​രി​ക്കും.

വീ​ടു​ക​ളി​ലും ക​വ​ല​ക​ളി​ലും ക​രി​ങ്കൊ​ടി ഉ​യ​ര്‍​ത്തി പ്ര​വ​ര്‍​ത്ത​ക​ര്‍ പ്ര​തി​ഷേ​ധി​ക്കു​മെ​ന്ന് ബി​ജെ​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ കെ. ​സു​രേ​ന്ദ്ര​ന്‍ അ​റി​യി​ച്ചു. സ്വ​ര്‍​ണ​ക്ക​ട​ത്തി​ല്‍ നാ​ണം കെ​ട്ട സ​ര്‍​ക്കാ​ര്‍ കു​മ്മ​ന​ത്തി​നെ​തി​രെ കേ​സെ​ടു​ത്ത് ബി​ജെ​പി വേ​ട്ട ന​ട​പ്പാ​ക്കു​ക​യാ​ണ്. ഇ​തി​നെ രാ​ഷ്ട്രീ​യ​മാ​യി നേ​രി​ടു​മെ​ന്നും സു​രേ​ന്ദ്ര​ൻ അ​റി​യി​ച്ചു.

ആ​റ​ന്‍​മു​ള സ്വ​ദേ​ശി​യി​ല്‍ നി​ന്നും 28.75 ല​ക്ഷം രൂ​പ ത​ട്ടി​ച്ചെ​ന്ന പ​രാ​തി​യി​ലാ​ണ് കു​മ്മ​നം രാ​ജ​ശേ​ഖ​ര​നെ​തി​രെ കേ​സെ​ടു​ത്തി​രി​ക്കു​ന്ന​ത്. കേ​സി​ല്‍ നാ​ലാം പ്ര​തി​യാ​ണ് കു​മ്മ​നം. ഒ​ന്നാം പ്ര​തി കു​മ്മ​ന​ത്തി​ന്‍റെ മു​ൻ പി​എ​യാ​ണ്.

പു​തി​യ​താ​യി ആ​രം​ഭി​ക്കു​ന്ന പേ​പ്പ​ര്‍ ക​മ്പ​നി​യി​ല്‍ പ​ങ്കാ​ളി​യാ​ക്കാ​മെ​ന്ന് വാ​ഗ്ദാ​നം ചെ​യ്താ​ണ് 2018 മു​ത​ൽ പ​ണം വാ​ങ്ങി​യ​തെ​ന്ന് ആ​റ​ന്‍​മു​ള സ്വ​ദേ​ശി ഹ​രി​കൃ​ഷ്ണ​ന്‍ ന​ല്‍​കി​യ പ​രാ​തി​യി​ല്‍ പ​റ​യു​ന്നു. പ​ത്ത് പ്ര​തി​ക​ളാ​ണ് കേ​സി​ലു​ള്ള​ത്. പ​ണം ത​ട്ടി​പ്പ്, വി​ശ്വാ​സ​വ​ഞ്ച​ന തു​ട​ങ്ങി​യ വ​കു​പ്പു​ക​ള്‍ ചേ​ര്‍​ത്ത് ആ​റ​ന്‍​മു​ള പോ​ലീ​സാ​ണ് കേ​സെ​ടു​ത്ത​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.