കോ​വി​ഡ് വാ​ക്സി​ൻ സൗ​ജ​ന്യ​മാ​യി ന​ൽ​കു​മെ​ന്ന് ശി​വ​രാ​ജ് സിം​ഗ് ചൗ​ഹാ​നും
Thursday, October 22, 2020 10:18 PM IST
ഭോ​പ്പാ​ൽ: കോ​വി​ഡ് വാ​ക്സി​ൻ ത​യാ​റാ​യി​ക്ക​ഴി​ഞ്ഞാ​ൽ മ​ധ്യ​പ്ര​ദേ​ശി​ലെ ജ​ന​ങ്ങ​ൾ​ക്ക് സൗ​ജ​ന്യ​മാ​യി ല​ഭ്യ​മാ​ക്കു​മെ​ന്ന് മു​ഖ്യ​മ​ന്ത്രി ശി​വ​രാ​ജ് സിം​ഗ് ചൗ​ഹാ​ൻ. രാ​ജ്യ​ത്ത് കോ​വി​ഡ് വാ​ക്സി​ന്‍റെ പ​രീ​ക്ഷ​ണം വേ​ഗ​ത്തി​ൽ ന​ട​ക്കു​ക​യാ​ണ്. വാ​ക്സി​ൻ ല​ഭ്യ​മാ​യാ​ൽ ഉ​ട​ൻ ജ​ന​ങ്ങ​ൾ​ക്ക് സൗ​ജ​ന്യ​മാ​യി ന​ൽ​കു​മെ​ന്നും ചൗ​ഹാ​ൻ കൂ​ട്ടി​ച്ചേ​ർ​ത്തു.

നേ​ര​ത്തെ ത​മി​ഴ്നാ​ട് മു​ഖ്യ​മ​ന്ത്രി എ​ട​പ്പാ​ടി കെ. ​പ​ള​നി​സ്വാ​മി​യും സം​സ്ഥാ​ന​ത്തെ ജ​ന​ങ്ങ​ൾ​ക്ക് സൗ​ജ​ന്യ​മാ​യി വാ​ക്സി​ൻ ന​ൽ​കു​മെ​ന്ന് വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. ബി​ഹാ​റി​ന് പി​ന്നാ​ലെ​യാ​ണ് ത​മി​ഴ്നാ​ടും ഈ ​പ്ര​ഖ്യാ​പ​നം ന​ട​ത്തി​യ​ത്.

ബി​ജെ​പി അ​ധി​കാ​ര​ത്തി​ൽ എ​ത്തി​യാ​ൽ ബി​ഹാ​റി​ലെ ജ​ന​ങ്ങ​ൾ​ക്കെ​ല്ലാം സൗ​ജ​ന്യ​മാ​യി കോ​വി​ഡ് വാ​ക്സി​ൻ ന​ൽ​കു​മെ​ന്ന് തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ക​ട​ന​പ​ത്രി​ക​യി​ലാ​ണ് ബി​ജെ​പി വാ​ഗ്ദാ​നം ചെ​യ്ത​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.