പി​ആ​ർ ഏ​ജ​ൻ​സി​യെ​വ​ച്ച് സി​പി​എം ആ​രോ​ഗ്യ​മ​ന്ത്രി​യെ ബിം​ബ​വ​ൽ​ക്ക​രി​ക്കാ​ൻ ശ്ര​മി​ച്ചു: മു​ല്ല​പ്പ​ള്ളി
Thursday, October 22, 2020 12:25 PM IST
തി​രു​വ​ന​ന്ത​പു​രം: കോ​വി​ഡ് കാ​ല​ത്ത് പി​ആ​ർ ഏ​ജ​ൻ​സി​യെ​വ​ച്ച് സി​പി​എം ആ​രോ​ഗ്യ​മ​ന്ത്രി കെ.​കെ. ശൈ​ല​ജ​യെ ബിം​ബ​വ​ൽ​ക്ക​രി​ക്കാ​ൻ ശ്ര​മി​ച്ചു​വെ​ന്ന് കെ​പി​സി​സി അ​ധ്യ​ക്ഷ​ൻ മു​ല്ല​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ന്‍റെ വി​മ​ർ​ശ​നം. ആ​രോ​ഗ്യ​മ​ന്ത്രി​യെ കു​റി​ച്ചും ആ​രോ​ഗ്യ​വ​കു​പ്പി​നെ കു​റി​ച്ചും താ​ൻ നേ​ര​ത്തെ പ​റ​ഞ്ഞ​ത് ശ​രി​യാ​യെ​ന്നും അ​ദ്ദേ​ഹം മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞു.

പ്ര​തിഛാ​യ വ​ർ​ധി​പ്പി​ക്കാ​ൻ ന​ട​ത്തി​യ ബിം​ബ​വ​ൽ​ക്ക​ര​ണ​ത്തി​ന്‍റെ ദു​ര​ന്ത​മാ​ണ് കേ​ര​ളം ഇ​ന്ന് അ​നു​ഭ​വി​ക്കു​ന്ന​ത്. സം​സ്ഥാ​ന​ത്തെ ആ​രോ​ഗ്യ​രം​ഗം ത​ക​ർ​ന്നി​രി​ക്കു​ക​യാ​ണ്. പി​ആ​ർ ഏ​ജ​ൻ​സി​യെ​വ​ച്ച് ആ​രോ​ഗ്യ​മ​ന്ത്രി​യെ ബിം​ബ​വ​ൽ​ക്ക​രി​ക്കാ​ൻ സി​പി​എം ശ്ര​മി​ച്ചു. വ്യ​ക്തി​പ​ര​മാ​യി ആ​രോ​ഗ്യ മ​ന്ത്രി​യോ​ട് വി​യോ​ജി​പ്പി​ല്ലെ​ന്നും കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.