ജോ​സി​നെ ത​ട​യേ​ണ്ട; കേ​ര​ള കോ​ണ്‍​ഗ്ര​സ് മു​ന്ന​ണി പ്ര​വേ​ശ​നം എ​തി​ര്‍​ക്കേ​ണ്ട​തി​ല്ലെ​ന്ന് സി​പി​ഐ
Wednesday, October 21, 2020 4:07 PM IST
തി​രു​വ​ന​ന്ത​പു​രം: കേ​ര​ള കോ​ണ്‍​ഗ്ര​സ് എ​മ്മി​ന്‍റെ ഇ​ട​തു മു​ന്ന​ണി പ്ര​വേ​ശ​ന​ത്തെ എ​തി​ര്‍​ക്കേ​ണ്ട​തി​ല്ലെ​ന്ന് സി​പി​ഐ സം​സ്ഥാ​ന എ​ക്‌​സി​ക്യൂ​ട്ടി​വ്. ജോ​സ് കെ. ​മാ​ണി​യു​ടെ കാ​ര്യ​ത്തി​ല്‍ എ​ല്‍​ഡി​എ​ഫി​ന്‍റെ പൊ​തു നി​ല​പാ​ടി​ന് ഒ​പ്പം നി​ല്‍​ക്കാ​ന്‍ ഇ​ന്നു ചേ​ര്‍​ന്ന എ​ക്‌​സി​ക്യൂ​ട്ടി​വ് യോ​ഗം തീ​രു​മാ​നി​ച്ചു.

കേ​ര​ള കോ​ണ്‍​ഗ്ര​സ് രാ​ഷ്ട്രീ​യ നി​ല​പാ​ടി​ല്‍ മാ​റ്റം​വ​രു​ത്തി​യെ​ന്ന് സി​പി​ഐ എ​ക്സി​ക്യു​ട്ടീ​വ് വി​ല​യി​രു​ത്തി. ഇ​ട​തു മു​ന്ന​ണി​യാ​ണ് ശ​രി​യെ​ന്ന ജോ​സി​ന്‍റെ നി​ല​പാ​ട് സ്വാ​ഗ​താ​ര്‍​ഹ​മാ​ണ്. ജോ​സ് രാ​ഷ്ട്രീ​യ നി​ല​പാ​ടി​ല്‍ മാ​റ്റം വ​രു​ത്തി​യി​ട്ടു​ണ്ട്.

ഈ ​സാ​ഹ​ച​ര്യ​ത്തി​ല്‍ കേ​ര​ള കോ​ണ്‍​ഗ്ര​സ് എം ​മു​ന്ന​ണി​യി​ലേ​ക്കു വ​രു​ന്ന​ത് ഗു​ണ​മെ​ന്ന് എ​ല്‍​ഡി​എ​ഫ് ഘ​ട​ക​ക​ക്ഷി​ക​ള്‍ ക​രു​തു​ന്നെ​ങ്കി​ല്‍ അ​തി​നൊ​പ്പം നി​ല്‍​ക്കും. യു​ഡി​എ​ഫ് ദു​ര്‍​ബ​ല​പ്പെ​ടു​ന്ന​ത് രാ​ഷ്ട്രീ​യ​മാ​യി ഉ​പ​യോ​ഗ​പ്പെ​ടു​ത്തേ​ണ്ട​താ​ണെ​ന്നും യോ​ഗ​ത്തി​ല്‍ അ​ഭി​പ്രാ​യ​മു​യ​ര്‍​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.