പാ​ക് വീ​സ സ്വ​ന്ത​മാ​ക്കാ​ൻ തി​ക്കും​തി​ര​ക്കും; അ​ഫ്ഗാ​നി​ൽ 15 പേ​ർ മ​രി​ച്ചു
Wednesday, October 21, 2020 3:16 PM IST
കാ​ബൂ​ൾ: അ​ഫ്ഗാ​നി​സ്ഥാ​നി​ൽ പാ​ക് വീ​സ സ്വ​ന്ത​മാ​ക്കാ​നു​ള്ള തി​ക്കി​ലും​തി​ര​ക്കി​ലും​പെ​ട്ട് 15 പേ​ർ മ​രി​ച്ചു. ചൊ​വ്വാ​ഴ്ച നം​ഗ​ർ​ഹാ​ർ പ്ര​വി​ശ്യ​യി​ലെ ജ​ലാ​ലാ​ബാ​ദി​ൽ പാ​ക്കി​സ്ഥാ​ൻ കോ​ൺ​സു​ലേ​റ്റി​നു സ​മീ​പ​മാ​യി​രു​ന്നു സം​ഭ​വം. മ​രി​ച്ച​വ​രി​ൽ 11 പേ​ർ സ്ത്രീ​ക​ളാ​ണ്. വ​യോ​ധി​ക​ർ ഉ​ൾ​പ്പെ​ടെ നി​ര​വ​ധി പേ​ർ​ക്ക് പ​രി​ക്കേ​റ്റു.

വീ​സ സെ​ന്‍റ​റി​ൽ വ​ലി​യ ജ​ന​ക്കൂ​ട്ടം ത​ടി​ച്ചു​കൂ​ടാ​തി​രി​ക്കാ​ൻ, അ​പേ​ക്ഷ​ക​രെ അ​ടു​ത്തു​ള്ള ഫു​ട്ബോ​ൾ സ്റ്റേ​ഡി​യ​ത്തി​ലേ​ക്കാ​ണ് വി​ളി​ച്ച​ത്. വീ​സ വാ​ങ്ങാ​ൻ ആ​യി​ര​ക്ക​ണ​ക്കി​ന് അ​ഫ്ഗാ​നി​സ്ഥാ​ൻ​കാ​രാ​ണ് ത​ടി​ച്ചു​കൂ​ടി​യ​ത്.

ചി​കി​ത്സ​യ്ക്കും ബ​ന്ധു​ക്ക​ളെ സ​ന്ദ​ർ​ശി​ക്കു​ന്ന​തി​നും മ​റ്റു​മാ​യി പാ​ക്കി​സ്ഥാ​നി​ലേ​ക്കു​പോ​കാ​ൻ വീ​സ സ്വ​ന്ത​മാ​ക്കാ​ൻ നം​ഗ​ർ​ഹാ​റി​ൽ നി​ന്നും സ​മീ​പ പ്ര​വി​ശ്യ​ക​ളി​ൽ നി​ന്നും മൂ​വാ​യി​ര​ത്തോ​ളം പേ​രാ​ണ് സ്റ്റേ​ഡി​യ​ത്തി​ൽ എ​ത്തി​യ​ത്. അ​തി​രാ​വി​ലെ ത​ന്നെ നി​ര​വ​ധി പേ​ർ എ​ത്തി​യി​രു​ന്നു.

കോ​വി​ഡ് വ്യാ​പ​ന​ത്തെ തു​ട​ർ​ന്ന് വീ​സ ന​ൽ​കു​ന്ന​ത് പാ​ക് കോ​ൺ​സു​ലേ​റ്റ് നി​ർ​ത്തി​വ​ച്ചി​രു​ന്നു. ഏ​ഴു​മാ​സ​ത്തെ ഇ​ട​വേ​ള​യ്ക്ക് ശേ​ഷം ക​ഴി​ഞ്ഞ ആ​ഴ്ച​യാ​ണ് വീ​ണ്ടും വീ​സ ന​ൽ​കു​ന്ന​ത് പു​ന​രാ​രം​ഭി​ച്ച​ത്.

പ​തി​വി​ലും കൂ​ടു​ത​ൽ വി​സ ന​ൽ​കു​മെ​ന്ന് സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ അ​ഭ്യൂ​ഹ​ങ്ങ​ൾ പ​ര​ക്കു​ക​യും ചെ​യ്തി​രു​ന്നു. ഇ​തി​നെ തു​ട​ർ​ന്നാ​ണ് ആ​യി​ര​ക്ക​ണ​ക്കി​ന് ആ​ളു​ക​ൾ എ​ത്തി​യ​ത്. മൈ​താ​ന​ത്തി​ന്‍റെ ഗേ​റ്റ് തു​റ​ന്ന​പ്പോ​ൾ ആ​ളു​ക​ൾ തി​ക്കി​ത്തി​ര​ക്കി അ​ക​ത്തു​പ്ര​വേ​ശി​ക്കാ​ൻ ശ്ര​മി​ച്ച​താ​ണ് അ​പ​ക​ട​ത്തി​നു കാ​ര​ണ​മാ​യ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.