വി. ​മു​ര​ളീ​ധ​ര​ൻ പ്രോ​ട്ടോ​ക്കോ​ൾ ലം​ഘി​ച്ചി​ട്ടി​ല്ല; പ​രാ​തി പ്ര​ധാ​ന​മ​ന്ത്രി​യു​ടെ ഓ​ഫീ​സ് ത​ള്ളി
Wednesday, October 21, 2020 1:51 PM IST
ന്യൂ​ഡ​ൽ​ഹി: കേ​ന്ദ്ര​വി​ദേ​ശ​കാ​ര്യ സ​ഹ​മ​ന്ത്രി വി. ​മു​ര​ളീ​ധ​ര​ൻ പ്രോ​ട്ടോ​ക്കോ​ൾ ലം​ഘി​ച്ചി​ട്ടി​ല്ലെ​ന്ന് പ്ര​ധാ​ന​മ​ന്ത്രി​യു​ടെ ഓ​ഫീ​സ്. 2019 ന​വം​ബ​റി​ൽ അ​ബു​ദാ​ബി​യി​ൽ ന​ട​ന്ന ഇ​ന്ത്യ​ൻ ഓ​ഷ്യ​ൻ റിം ​അ​സോ​സി​യേ​ഷ​ൻ മ​ന്ത്രി​ത​ല സ​മ്മേ​ള​ന​ത്തി​ൽ പി​ആ​ർ ക​മ്പ​നി മാ​നേ​ജ​രും യു​വ​മോ​ർ​ച്ച നേ​താ​വു​മാ​യ സ്മി​താ മേ​നോ​ൻ പ്രോ​ട്ടോ​ക്കോ​ൾ ലം​ഘി​ച്ച് പ​ങ്കെ​ടു​ത്തു​വെ​ന്ന പ​രാ​തി​യാ​ണ് ഇ​തോ​ടെ ത​ള്ളി​യ​ത്.

ലോ​ക് താ​ന്ത്രി​ക് യു​വ​ജ​ന​താ​ദ​ൾ ദേ​ശീ​യ പ്ര​സി​ഡ​ന്‍റ് സ​ലീം മ​ട​വൂ​രാ​ണ് പ​രാ​തി ന​ൽ​കി​യ​ത്. പ​രാ​തി ഉ​യ​ർ​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ സം​ഭ​വ​ത്തി​ൽ ഇ​ട​പെ​ട്ട പ്ര​ധാ​ന​മ​ന്ത്രി​യു​ടെ ഓ​ഫീ​സ് വി​ദേ​ശ​കാ​ര്യ​മ​ന്ത്രാ​ല​യ​ത്തെ സ​മീ​പി​ച്ചി​രു​ന്നു. അ​ബു​ദാ​ബി​യി​ലെ ഇ​ന്ത്യ​ൻ ഏം​ബ​സി​യി​ൽ നി​ന്നും വി​ശ​ദീ​ക​ര​ണം തേ​ടി​യി​രു​ന്നു.

എ​ന്നാ​ൽ പ​രാ​തി​യി​ൽ ക​ഴ​മ്പി​ല്ലെ​ന്നും പ്രോ​ട്ടോ​ക്കോ​ൾ ലം​ഘ​നം ന​ട​ന്നി​ട്ടി​ല്ലെ​ന്നും വ്യ​ക്ത​മാ​ക്കി എം​ബ​സി​യി​ലെ വെ​ൽ​ഫെ​യ​ർ ഓ​ഫീ​സ​ർ റി​പ്പോ‍​ർ​ട്ട് ന​ൽ​കി​യ സാ​ഹ​ച​ര്യ​ത്തി​ലാ​ണ് പ​രാ​തി ത​ള്ളി​യ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.