കോ​വി​ഡ്; ആ​മ​സോ​ൺ ജീ​വ​ന​ക്കാ​രു​ടെ വ​ർ​ക്ക് ഫ്രം ​ഹോം കാ​ലാ​വ​ധി 2021 ജൂ​ൺ വ​രെ നീട്ടി
Wednesday, October 21, 2020 12:10 PM IST
വാഷിംഗ്ടൺ ഡിസി: കോ​വി​ഡ് വ്യാ​പ​ന​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ആ​മ​സോ​ൺ ജീ​വ​ന​ക്കാ​രു​ടെ വ​ർ​ക്ക് ഫ്രം ​ഹോം കാ​ലാ​വ​ധി 2021 ജൂ​ൺ വ​രെ നീ​ട്ടി. ജീ​വ​ന​ക്കാ​ർ​ക്ക് ജ​നു​വ​രി എ​ട്ട് വ​രെ വീ​ട്ടി​ലി​രു​ന്ന് ജോ​ലി ചെ​യ്യാ​മെ​ന്നാ​യി​രു​ന്നു ആ​മ​സോ​ൺ നേ​ര​ത്തെ അ​റി​യി​ച്ചി​രു​ന്ന​ത്.

യു​എ​സി​ലെ 19,000ൽ ​അ​ധി​കം ജീ​വ​ന​ക്കാ​ർ​ക്ക് കോ​വി​ഡ് ബാ​ധി​ച്ചു​വെ​ന്ന് ആ​മ​സോ​ൺ നേ​ര​ത്തെ അ​റി​യി​ച്ചി​രു​ന്നു. സാ​മൂ​ഹി​ക അ​ക​ലം, താ​പ​നി​ല പ​രി​ശോ​ധ​ന, മാ​സ്ക് നി​ർ​ബ​ന്ധ​മാ​ക്ക​ൽ, ഹാ​ൻ​ഡ് സാ​നി​റ്റൈ​സ​ർ ഉ​പ​യോ​ഗം, അ​ണു വി​മു​ക്ത​മാ​ക്ക​ൽ എ​ന്നി​വ​യി​ലൂ​ടെ ഓ​ഫീ​സി​ൽ ജോ​ലി​ചെ​യ്യു​ന്ന​വ​രു​ടെ സു​ര​ക്ഷ ഉ​റ​പ്പു​വ​രു​ത്തി​യി​ട്ടു​ണ്ടെ​ന്ന് ക​മ്പ​നി വ്യ​ക്ത​മാ​ക്കി. ഇ​തി​നാ​യി പ്ര​ത്യേ​ക ഫ​ണ്ടും അ​നു​വ​ദി​ച്ചി​ട്ടു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.