ട്വി​റ്റ​റി​ൽ കു​ത്തി​പ്പൊ​ക്ക​ൽ; പ​ഴ​യ ട്വീ​റ്റു​ക​ൾ ബ്ലോ​ക്ക് ചെയ്ത് വനിത കമ്മീഷൻ അധ്യക്ഷ
Wednesday, October 21, 2020 12:01 PM IST
മും​ബൈ: ട്വി​റ്റ​റി​ലെ കു​ത്തി​പ്പൊ​ക്കി​നെ തു​ട​ർ​ന്ന് ദേ​ശീ​യ വ​നി​ത ക​മ്മീ​ഷ​ന്‍ അ​ധ്യ​ക്ഷ രേ​ഖ ശ​ര്‍​മ അ​വ​രു​ടെ പ​ഴ​യ ട്വീ​റ്റു​ക​ൾ നീ​ക്കം ചെ​യ്തു. അ​വ​ർ മു​ൻ​പ് ട്വി​റ്റ​റി​ൽ പ​ങ്കു​വ​ച്ച പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യെ പ​രി​ഹ​സി​ക്കു​ന്ന​തും ലൈം​ഗീ​ക ചു​വ​യു​ള്ള ത​മാ​ശ​ക​ളും ഉ​ൾ​പ്പെ​ടു​ന്ന ട്വീ​റ്റു​ക​ളാ​ണ് ആ​ളു​ക​ൾ റീ ​ട്വീ​റ്റ് ചെ​യ്യാ​ൻ തു​ട​ങ്ങി​യ​ത്. ഇ​തോ​ടെ രേ​ഖാ ശ​ർ​മ അ​വ​രു​ടെ പ​ഴ​യ ട്വീ​റ്റു​ക​ളെ​ല്ലാം നീ​ക്കം ചെ​യ്യു​ക​യാ​യി​രു​ന്നു. രേ​ഖ ശ​ർ​മ​യു​ടെ ട്വി​റ്റ​ർ പ്രൊ​ഫൈ​ൽ ഇ​പ്പോ​ൾ ലോ​ക്ക് ചെ​യ്തി​രി​ക്കു​ക​യാ​ണ്.

രേ​ഖ ശ​ർ​മ​യു​ടെ 2012 മു​ത​ൽ 2014 വ​രെ​യു​ള്ള ട്വീ​റ്റു​ക​ളാ​ണ് എ​തി​രാ​ളി​ക​ൾ ഷെ​യ​ർ ചെ​യ്ത​ത്. ഈ ​ട്വീ​റ്റു​ക​ൾ സ്ത്രീ​ക​ൾ​ക്കെ​തി​രാ​യ ലൈം​ഗീ​ക ചു​വ​യു​ള്ള പ​രി​ഹാ​സ​ങ്ങ​ളും പ്ര​ധാ​ന​മ​ന്ത്രി മോ​ദി, ഡ​ൽ​ഹി മു​ഖ്യ​മ​ന്ത്രി അ​ര​വി​ന്ദ് കെ​ജ്‌​രി​വാ​ൾ തു​ട​ങ്ങി​യ രാ​ഷ്ട്രീ​യ​ക്കാ​ർ​ക്കു നേ​രെ​യു​ള്ള പ​രി​ഹാ​സ​ങ്ങ​ളും നി​റ​ഞ്ഞ​വ​യാ​യി​രു​ന്നു.

'ലൗ ​ജി​ഹാ​ദ്' വി​ഷ​യ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് മ​ഹാ​രാ​ഷ്ട്ര ഗ​വ​ര്‍​ണ​ര്‍ ഭ​ഗ​ത് സിം​ഗ് കോ​ഷി​യാ​രി​യു​മാ​യി രേ​ഖ ശ​ര്‍​മ കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി​യ​തി​നു പി​ന്നാ​ലെ​യാ​ണ് ട്വി​റ്റ​റി​ൽ കു​ത്തി​പ്പൊ​ക്ക​ൽ ആ​രം​ഭി​ച്ച​ത്. മ​ഹാ​രാ​ഷ്ട്ര​യി​ല്‍ ലൗ ​ജി​ഹാ​ദ് കേ​സു​ക​ള്‍ വ​ർ​ധി​ക്കു​ന്ന​താ​യി കൂ​ടി​ക്കാ​ഴ്ച​യി​ൽ വ​നി​ത ക​മ്മീ​ഷ​ന്‍ മേ​ധാ​വി പ​റ​ഞ്ഞു. സം​ഭ​വ​ത്തി​ൽ വ്യാ​പ​ക വി​മ​ര്‍​ശ​ന​മാ​ണ് സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ല​ട​ക്കം ഉ​യ​ര്‍​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.