നി​യ​ന്ത്ര​ണ​രേ​ഖ ലം​ഘി​ച്ച് ഇ​ന്ത്യ​യി​ൽ പ്ര​വേ​ശി​ച്ച ചൈ​നീ​സ് സൈ​നി​ക​നെ കൈ​മാ​റി
Wednesday, October 21, 2020 8:31 AM IST
ന്യൂ​ഡ​ൽ​ഹി: നി​യ​ന്ത്ര​ണ​രേ​ഖ ലം​ഘി​ച്ച് ഇ​ന്ത്യ​ന്‍ പ്ര​ദേ​ശ​ത്ത് എ​ത്തി​യ ചൈ​നീ​സ് പ​ട്ടാ​ള​ക്കാ​ര​നെ ഇ​ന്ത്യ​ന്‍ സേ​ന തി​രി​കെ കൈ​മാ​റി. കോ​ര്‍​പ്പ​റ​ല്‍ വാം​ഗ് യാ ​ലോം​ഗ് എ​ന്ന പ​ട്ടാ​ള​ക്കാ​ര​ന​യൊ​ണ് ഡെം​ചോ​ക് സെ​ക്ട​റി​ല്‍ വ​ച്ച് ഇ​ന്ത്യ​ന്‍ സൈ​ന്യം പി​ടി​കൂ​ടി​യ​ത്. ചൊ​വ്വാ​ഴ്ച രാ​ത്രി​യാ​ണ് അ​ദ്ദേ​ഹ​ത്തെ സൈ​ന്യം തി​രി​കെ കൈ​മാ​റി​യ​ത്.

ന​ട​പ​ടി​ക്ര​മ​ങ്ങ​ള്‍ പാ​ലി​ച്ച് പ്രോ​ട്ടോ​ക്കോ​ള്‍ പ്ര​കാ​രം സൈ​നി​ക​നെ ചൈ​നീ​സ് സേ​ന​യ്ക്ക് തി​രി​കെ കൈ​മാ​റു​മെ​ന്ന് ഇ​ന്ത്യ​ന്‍ സേ​ന അ​റി​യി​ച്ചി​രു​ന്നു. ഉ​യ​ര്‍​ന്ന പ്ര​ദേ​ശ​മാ​യ​തി​നാ​ല്‍ ഓ​ക്‌​സി​ജ​ന്‍ ല​ഭി​ക്കാ​തെ ബു​ദ്ധി​മു​ട്ടി​യ ചൈ​നീ​സ് സൈ​നി​ക​ന് ഓ​ക്‌​സി​ജ​നും ത​ണു​പ്പ​ക​റ്റാ​ന്‍ വ​സ്ത്ര​വും ക്ഷീ​ണ​മ​ക​റ്റാ​ന്‍ ഭ​ക്ഷ​ണ​വും സൈ​ന്യം ന​ല്‍​കി​യി​രു​ന്നു.

ഇ​ദ്ദേ​ഹ​ത്തെ കാ​ണാ​താ​യ​തി​നെ തു​ട​ര്‍​ന്ന് ക​ണ്ടെ​ത്തി​യാ​ല്‍ വി​വ​ര​ങ്ങ​ള്‍ ന​ല്‍​ക​ണ​മെ​ന്ന് ചൈ​നീ​സ് സൈ​ന്യം ഇ​ന്ത്യ​ന്‍ സേ​ന​യോ​ട് അ​ഭ്യ​ര്‍​ഥി​ച്ചി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.