ഗൂ​ഗി​ളി​നെ​തി​രെ കേ​സ് ഫ​യ​ൽ ചെ​യ്ത് അ​മേ​രി​ക്ക​ൻ നീ​തി​ന്യാ​യ വ​കു​പ്പ്
Wednesday, October 21, 2020 12:04 AM IST
വാ​ഷിം​ഗ്ട​ണ്‍ ഡി​സി: ഗൂ​ഗി​ളി​നെ​തി​രെ അ​മേ​രി​ക്ക​ൻ നീ​തി​ന്യാ​യ വ​കു​പ്പ് കേ​സ് ഫ​യ​ൽ ചെ​യ്തു. ഏ​റ്റ​വും വ​ലി​യ സെ​ർ​ച്ച് എ​ൻ​ജി​ൻ എ​ന്ന നി​ല​യി​ൽ അ​ധി​കാ​രം ദു​രു​പ​യോ​ഗം ചെ​യ്ത് ആ​ന്‍റി​ട്ര​സ്റ്റ് നി​യ​മ​ങ്ങ​ൾ ലം​ഘി​ച്ചെ​ന്ന് ആ​രോ​പി​ച്ചാ​ണ് ന​ട​പ​ടി.

ഗൂ​ഗി​ളി​നെ​തി​രാ​യ ന​ട​പ​ടി​ക​ളു​ടെ ആ​ദ്യ​ഘ​ട്ട​മാ​ണ് ഇ​തെ​ന്നാ​ണ്് റി​പ്പോ​ർ​ട്ട്. അ​തേ​സ​മ​യം ആ​രോ​പ​ണ​ങ്ങ​ൾ ഗൂ​ഗി​ൾ നി​ഷേ​ധി​ച്ചി​ട്ടു​ണ്ട്.

ഗൂ​ഗി​ൾ സെ​ർ​ച്ച് എ​ൻ​ജി​ൻ ജ​ന​ങ്ങ​ൾ തെ​ര​ഞ്ഞെ​ടു​ക്കു​ന്ന​താ​ണെ​ന്നും അ​വ​രി​ൽ ഗൂ​ഗി​ൾ സ​മ്മ​ർ​ദം ചെ​ലു​ത്തു​ന്നി​ല്ലെ​ന്നും അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.