ധ​വാ​ന്‍റെ ര​ണ്ടാം സെ​ഞ്ചു​റി പാ​ഴാ​യി; പ​ഞ്ചാ​ബി​ന് അ​ഞ്ചു വി​ക്ക​റ്റ് ജ​യം
Tuesday, October 20, 2020 11:31 PM IST
ദു​ബാ​യ്: ഐ​പി​എ​ല്ലി​ൽ ഡ​ൽ​ഹി​ക്ക് എ​തി​രേ പ​ഞ്ചാ​ബി​ന് അ​ഞ്ച് വി​ക്ക​റ്റ് ജ​യം. ഡ​ൽ​ഹി​യു​ടെ 164 റ​ൺ​സ് പ​ഞ്ചാ​ബ് ആ​റു പ​ന്ത് ശേ​ഷി​ക്കെ മ​റി​ക​ട​ന്നു. ഇ​തോ​ടെ പ​ഞ്ചാ​ബ് പ്ലേ ​ഓ​ഫ് സാ​ധ്യ​ത​ക​ള്‍ സ​ജീ​വ​മാ​ക്കി.

ഒ​രു ഘ​ട്ട​ത്തി​ല്‍ വ​ലി​യ ത​ക​ര്‍​ച്ച നേ​രി​ട്ട പ​ഞ്ചാ​ബി​നെ നി​ക്കോ​ളാ​സ് പു​രാ​നും (28 പ​ന്തി​ൽ 53), ഗ്ലെ​ൻ മാ​ക്‌​സ്‌​വെ​ല്ലും (24 പ​ന്തി​ൽ 32) ചേ​ര്‍​ന്ന് ര​ക്ഷ​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു. 13 പ​ന്തി​ൽ മൂ​ന്നു ഫോ​റു ര​ണ്ടു സി​ക്സ​റു​ക​ളും അ​ട​ക്കം 29 റ​ൺ​സെ​ടു​ത്ത​ത് ക്രി​സ് ഗെ​യി​ലും മി​ക​ച്ച ബാ​റ്റിം​ഗ് കാ​ഴ്ച​വ​ച്ചു.

അ​തേ​സ​മ​യം, തു​ട​ർ​ച്ചാ​യ ര​ണ്ടാം മ​ത്സ​ര​ത്തി​ലും സെ​ഞ്ചു​റി നേ​ടി​യ ഓ​പ്പ​ണ​ർ ശി​ഖ​ർ ധ​വാ​ന്‍റെ ഒ​റ്റ​യാ​ൾ പോ​രാ​ട്ടം ഡ​ൽ​ഹി​ക്ക് മു​ത​ൽ​ക്കൂ​ട്ടാ​ക്കാ​നാ​യി​ല്ല. ഐ​പി​എ​ൽ ച​രി​ത്ര​ത്തി​ല്‍ ആ​ദ്യ​മാ​യാ​ണ് ഒ​രു താ​രം അ​ടു​പ്പി​ച്ച് ര​ണ്ടു ക​ളി​ക​ളി​ല്‍ സെ​ഞ്ചു​റി നേ​ടു​ന്ന​ത്. 61 പ​ന്തു​ക​ളി​ല്‍ നി​ന്നും 106 റ​ണ്‍​സെ​ടു​ത്ത ധ​വാ​ന്‍ പു​റ​ത്താ​വാ​തെ നി​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.