"ഹ​ത്രാ​സി​ൽ പെ​ൺ​കു​ട്ടി പീ​ഡ​ന​ത്തി​ന് ഇ​ര​യാ​യി'; വ​സ്തു​ത പ​റ​ഞ്ഞ ഡോ​ക്ട​റെ പി​രി​ച്ചു​വി​ട്ടു
Tuesday, October 20, 2020 8:14 PM IST
ന്യൂ​ഡ​ൽ​ഹി: ഹ​ത്രാ​സി​ൽ ദ​ളി​ത് പെ​ണ്‍​കു​ട്ടി ബ​ലാ​ത്സം​ഗം ചെ​യ്യ​പ്പെ​ട്ടി​ട്ടി​ല്ലെ​ന്ന പോ​ലീ​സ് വാ​ദം ത​ള്ളി​യ അ​ലി​ഗ​ഡ് ജ​വ​ഹ​ര്‍​ലാ​ല്‍ നെ​ഹ്റു മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആശുപത്രിയിലെ ചീ​ഫ് മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍ (സി​എം​ഒ) അ​സീം മ​ലി​ക്കി​നെ ജോ​ലി​യി​ല്‍​നി​ന്ന് പി​രി​ച്ചു​വി​ട്ടു. താ​ത്കാ​ലി​ക അ​ടി​സ്ഥാ​ന​ത്തി​ലാ​യി​രു​ന്നു ഇ​ദ്ദേ​ഹ​ത്തി​ന്‍റെ നി​യ​മ​നം.

അ​ടി​യ​ന്ത​ര​മാ​യി ജോ​ലി​യി​ൽ നി​ന്ന് പി​രി​ച്ചു വി​ട്ടു കൊ​ണ്ടു​ള്ള നോ​ട്ടീ​സ് ചൊ​വ്വാ​ഴ്ച​യാ​ണ് ഡോ. ​അ​സീ​മി​ന് ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ ന​ൽ​കി​യ​ത്. എ​ന്നാ​ൽ, സം​ഭ​വ​ത്തെ​ക്കു​റി​ച്ചു പ്ര​തി​ക​രി​ക്കാ​ൻ അ​ലി​ഗ​ഡ് സ​ർ​വ​ക​ലാ​ശാ​ല അ​ധി​കൃ​ത​ർ ത​യാ​റാ​യി​ട്ടി​ല്ല.

ഹ​ത്രാ​സി​ലെ പെ​ണ്‍​കു​ട്ടി ക്രൂ​ര​മാ​യി പീ​ഡി​പ്പി​ക്ക​പ്പെ​ടു​ന്ന​ത് സെ​പ്റ്റം​ബ​ർ പ​തി​നാ​ലി​നാ​ണ്. പി​ന്നീ​ട് ഡ​ൽ​ഹി​യി​ൽ സ​ഫ്ദ​ർ​ജം​ഗ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലി​രി​ക്കെ​യാ​ണ് മ​രി​ക്കു​ന്ന​ത്. ഫോ​റ​ൻ​സി​ക് പ​രി​ശോ​ധ​ന ഫ​ല​ത്തി​ൽ പെ​ണ്‍​കു​ട്ടി മാ​ന​ഭം​ഗ​ത്തി​ന് ഇ​ര​യാ​യി​ട്ടി​ല്ലെ​ന്നാ​ണെ​ന്നാ​ണ് എ​ഡി​ജി​പി പ്ര​ശാ​ന്ത് കു​മാ​ർ പ​റ​ഞ്ഞ​ത്.

എ​ന്നാ​ൽ, സം​ഭ​വം ന​ട​ന്ന് പ​തി​നൊ​ന്ന് ദി​വ​സ​ത്തി​ന് ശേ​ഷം ശേ​ഖ​രി​ച്ച ഫോ​റ​ൻ​സി​ക് സാ​ന്പി​ളു​ക​ളു​ടെ പ​രി​ശോ​ധ​ന ഫ​ല​ത്തി​ൽ സാ​ധു​ത​യി​ല്ലെ​ന്ന് ഡോ. ​അ​സീം മാ​ലി​ക്ക് ചൂ​ണ്ടി​ക്കാ​ട്ടി​യി​രു​ന്നു. ഇ​തി​നു പി​ന്നാ​ലെ ബ​ലാ​ത്സം​ഗ​ത്തി​ന്‍റെ നി​യ​മ​പ​ര​മാ​യ നി​ര്‍​വ​ച​നം അ​റി​യി​ല്ലേ​യെ​ന്ന് അ​ല​ഹ​ബാ​ദ് ഹൈ​ക്കോ​ട​തി​യു​ടെ ല​ക്നോ ബെ​ഞ്ച് എ​ഡി​ജി​പി​യോ​ട് ചോ​ദി​ക്കു​ക​യും ചെ​യ്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.