വെ​ൽ​ഫ​യ​ർ പാ​ർ​ട്ടി​യു​മാ​യി ധാ​ര​ണ​യാ​യി​ല്ലെ​ന്ന് മു​ല്ല​പ്പ​ള്ളി; യു​ഡി​എ​ഫി​ൽ ആ​ശ​യ​ക്കു​ഴ​പ്പം
Tuesday, October 20, 2020 8:11 PM IST
കാ​സ​ർ​ഗോ​ഡ്: ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ തെ​ര​ഞ്ഞെ​ടു​പ്പി​ൽ വെ​ൽ​ഫ​യ​ർ പാ​ർ​ട്ടി​യു​മാ​യി യു​ഡി​എ​ഫ് ധാ​ര​ണ​യു​ണ്ടാ​ക്കി​യെ​ന്ന വാ​ർ​ത്ത​ക​ൾ ത​ള്ളി കെ​പി​സി​സി അ​ധ്യ​ക്ഷ​ൻ മു​ല്ല​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ൻ. ഇ​ത്ത​രം വാ​ർ​ത്ത​ക​ൾ അ​ടി​സ്ഥാ​ന​ര​ഹി​ത​മാ​ണെ​ന്നാ​ണ് മു​ല്ല​പ്പ​ള്ളി​യു​ടെ വാ​ദം.

യു​ഡി​എ​ഫ് ക​ണ്‍​വീ​ന​ർ എം.​എം.​ഹ​സ​ൻ ക​ഴി​ഞ്ഞ ദി​വ​സം ജ​മാ അ​ത്തെ ഇ​സ്ലാ​മി അ​മീ​റി​നെ സ​ന്ദ​ർ​ശി​ച്ച​തി​ന് പി​ന്നാ​ലെ​യാ​ണ് ഇ​ത്ത​ര​മൊ​രു വാ​ർ​ത്ത​യു​ണ്ടാ​യ​ത്. ഹ​സ​ൻ അ​വി​ടേ​യ്ക്ക് പോ​യി അ​മീ​റി​നെ ക​ണ്ട​തി​ൽ ത​ന്നെ യു​ഡി​എ​ഫി​ൽ അ​തൃ​പ്തി പു​ക​യു​ന്നു​ണ്ടെ​ന്നാ​ണ് സൂ​ച​ന.

ഹ​സ​ന്‍റെ സ​ന്ദ​ർ​ശ​ന​ത്തി​ന് പി​ന്നാ​ലെ യു​ഡി​എ​ഫ് പോ​ലും അ​റി​യാ​തെ വെ​ൽ​ഫ​യ​ർ പാ​ർ​ട്ടി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ നീ​ക്കു​പോ​ക്കി​നെ സം​ബ​ന്ധി​ച്ച് മാ​ധ്യ​മ​ങ്ങ​ളോ​ട് പ്ര​തി​ക​രി​ച്ച​തി​ലും അ​തൃ​പ്തി പു​ക​യു​ക​യാ​ണ്. വെ​ൽ​ഫ​യ​ർ പാ​ർ​ട്ടി​യെ ഒ​പ്പം കൂ​ട്ടി​യാ​ൽ യു​ഡി​എ​ഫി​ന്‍റെ മ​തേ​ത​ര​ത്വ മു​ഖം ന​ഷ്ട​മാ​കു​മെ​ന്ന ആ​ശ​ങ്ക പ​ല കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ളും പ​ങ്കു​വ​യ്ക്കു​ന്നു​ണ്ട്.

എ​ന്നാ​ൽ മു​സ്ലിം ലീ​ഗ് ഇ​തു​വ​രെ വി​ഷ​യ​ത്തി​ൽ പ്ര​തി​ക​രി​ച്ചി​ട്ടി​ല്ല. വ​രും ദി​വ​സ​ങ്ങ​ളി​ൽ വി​ഷ​യം യു​ഡി​എ​ഫ് നേ​തൃ​ത​ല​ത്തി​ൽ ച​ർ​ച്ച ചെ​യ്യു​മെ​ന്നാ​ണ് റി​പ്പോ​ർ​ട്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.