കോ​വി​ഡ് രോ​ഗി​യു​ടെ മ​ര​ണം; ആ​രോ​പ​ണ​ങ്ങ​ൾ ത​ള്ളി ക​ള​മ​ശേ​രി മെ​ഡി​ക്ക​ൽ കോ​ള​ജ്
Tuesday, October 20, 2020 7:13 PM IST
കൊ​ച്ചി: ചി​കി​ത്സാ പി​ഴ​വ് മൂ​ലം കോ​വി​ഡ് രോ​ഗി മ​ര​ണ​പ്പെ​ട്ടെ​ന്ന ആ​രോ​പ​ണം ത​ള്ളി ക​ള​മ​ശ്ശേ​രി മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ. ഇ​പ്പോ​ൾ ന​ട​ക്കു​ന്ന​ത് വ്യാ​ജ​പ്ര​ച​ര​ണ​ങ്ങ​ളാ​ണെ​ന്നും ആ​ശു​പ​ത്രി​യെ ത​ക​ർ​ക്കാ​നു​ള്ള സം​ഘ​ടി​ത ശ്ര​മ​മാ​ണി​തെ​ന്നും മെ​ഡി​ക്ക​ൽ കോ​ള​ജ് അ​ധി​കൃ​ത​ർ വി​ശ​ദ​മാ​ക്കി.

ആ​ശു​പ​ത്രി​യി​ൽ ഇ​ത് വ​രെ ന​ട​ന്ന​ത് മി​ക​ച്ച കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളാ​ണ്. ആ​ശു​പ​ത്രി​യി​ലെ താ​ത്കാ​ലി​ക ജീ​വ​ന​ക്കാ​രി​യാ​ണ് ഡോ.​ന​ജ്മ. വോ​യ്സ് ക്ലി​പ്പ് പു​റ​ത്തു വി​ട്ടു​വെ​ന്ന് പ​റ​യു​ന്ന ന​ഴ്സിം​ഗ് ഓ​ഫീ​സ​ർ ജ​ല​ജ ഒ​രി​ക്ക​ൽ പോ​ലും പി​പി​ഇ കി​റ്റ് ധ​രി​ച്ച് ഐ​സി​യു​വി​ൽ പ്ര​വേ​ശി​ച്ചി​ട്ടു​മി​ല്ല.

അ​ശ്ര​ദ്ധ മൂ​ലം മ​ര​ണ​പ്പെ​ട്ടു​വെ​ന്ന് ആ​രോ​പി​ക്ക​പ്പെ​ടു​ന്ന ഹാ​രി​സ് ആ​ശു​പ​ത്രി​യി​ലെ​ത്തു​മ്പോ​ൾ ത​ന്നെ ഗു​രു​ത​രാ​വ​സ്ഥ​യി​ലാ​യി​രു​ന്നു. ക​ടു​ത്ത പ്ര​മേ​ഹ രോ​ഗി​യു​മാ​യി​രു​ന്നു. ക​ടു​ത്ത ന്യൂ​മോ​ണി​യ ബാ​ധി​ച്ച ഇ​യാ​ൾ പി​ന്നീ​ട് ഹൃ​ദ​യാ​ഘാ​ത​ത്തി​ലാ​ണ് മ​രി​ച്ച​തെ​ന്നും അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.