യു​എ​ഇ കോ​ൺ​സു​ലേ​റ്റി​ൽ പോ​യ​ത് മ​ന്ത്രി​യെ​ന്ന നി​ല​യി​ൽ: ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​ൻ
Tuesday, October 20, 2020 2:37 PM IST
തി​രു​വ​ന​ന്ത​പു​രം: മ​ന്ത്രി​യെ​ന്ന നി​ല​യി​ല്‍ ര​ണ്ടു​ത​വ​ണ തി​രു​വ​ന​ന്ത​പു​ര​ത്തെ യു​എ​ഇ കോ​ണ്‍​സു​ലേ​റ്റി​ല്‍ പോ​യി​ട്ടു​ണ്ടെ​ന്ന് ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​ൻ.

യു​എ​ഇ കോ​ണ്‍​സു​ലേ​റ്റ് ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​ന്‍ പ​ല​ത​വ​ണ സ​ന്ദ​ർ​ശി​ച്ചി​ട്ടു​ണ്ടെ​ന്ന സ്വ​ര്‍​ണ​ക്ക​ട​ത്ത് കേ​സി​ലെ പ്ര​തി സ​രി​ത്തി​ന്‍റേ​താ​യി പു​റ​ത്തു​വ​ന്ന മൊ​ഴി​യോ​ട് പ്ര​തി​ക​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

എ​ന്നാ​ല്‍ മ​ക​ന്‍റെ യു​എ​ഇ​യി​ലെ ജോ​ലി​ക്കാ​ര്യ​ത്തി​നാ​യാ​ണ് താ​ന്‍ യു​എ​ഇ കോ​ണ്‍​സു​ലേ​റ്റി​ലെ​ത്തി​യെ​ന്ന സ​രി​ത്തി​ന്‍റെ മൊ​ഴി ക​ട​കം​പ​ള്ളി ത​ള്ളി. മാ​ത്ര​മ​ല്ല ത​ന്‍റെ മ​ക​ന്‍ ജോ​ലി ചെ​യ്ത​ത് ഖ​ത്ത​റി​ലാ​ണെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

കോ​ണ്‍​സു​ലേ​റ്റി​ന് സ​മീ​പ​ത്തെ ഗ​താ​ഗ​ത കു​രു​ക്കി​ന് പ​രി​ഹാ​രം കാ​ണ​ണ​മെ​ന്ന് കോ​ണ്‍​സു​ല്‍ ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്ന​താ​യും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ര്‍​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.