ഹ​ത്രാ​സ് കൊ​ല; പ്ര​തി​ക​ളി​ൽ ഒ​രാ​ൾ​ക്ക് പ്രാ​യ​പൂ​ർ​ത്തി​യാ​യി​ട്ടി​ല്ലെ​ന്ന് സി​ബി​ഐ
Tuesday, October 20, 2020 1:58 PM IST
ല​ക്നോ: ഹ​ത്രാ​സി​ൽ ദ​ളി​ത് പെ​ൺ​കു​ട്ടി​യെ പീ​ഡി​പ്പി​ച്ച് കൊ​ല​പ്പെ​ടു​ത്തി​യ സം​ഭ​വ​ത്തി​ലെ കു​റ്റാ​രോ​പി​ത​നാ​യ ഒ​രാ​ൾ​ക്ക് പ്രാ​യ​പൂ​ർ​ത്തി​യാ​യി​ട്ടി​ല്ലെ​ന്ന് സി​ബി​ഐ. സ്കൂ​ൾ റി​ക്കോ​ർ​ഡു​ക​ൾ പ്ര​കാ​ര​മാ​ണ് ഒ​രാ​ൾ പ്രാ​യ​പൂ​ർ​ത്തി​യാ​യി​ട്ടി​ല്ലെ​ന്ന് സി​ബി​ഐ ക​ണ്ടെ​ത്തി​യ​ത്.

സി​ബി​ഐ ഉ​ദ്യോ​ഗ​സ്ഥ​ര്‍ തി​ങ്ക​ളാ​ഴ്ച പ്ര​തി​യു​ടെ വീ​ട് സ​ന്ദ​ർ​ശി​ച്ചി​രു​ന്നു. കു​ടും​ബാം​ഗ​ങ്ങ​ളെ ചോ​ദ്യം ചെ​യ്ത ഉ​ദ്യോ​ഗ​സ്ഥ​ര്‍ പ്ര​തി​യു​ടെ സ്‌​കൂ​ള്‍ റി​ക്കാ​ർ​ഡു​ക​ൾ വാ​ങ്ങി​യി​രു​ന്നു.

മാ​ർ​ക് ലി​സ്റ്റ് അ​നു​സ​രി​ച്ച് ഉ​ത്ത​ര്‍​പ്ര​ദേ​ശി​ലെ ബോ​ര്‍​ഡ് ഓ​ഫ് ഹൈ​സ്‌​കൂ​ള്‍ ആ​ന്‍​ഡ് ഇ​ന്‍റ​ര്‍​മീ​ഡി​യ​റ്റ് എ​ഡ്യു​ക്കേ​ഷ​ന്‍ ന​ട​ത്തി​യ 2018-ലെ ​ഹൈ​സ്‌​കൂ​ള്‍ പ​രീ​ക്ഷ​യു​ടെ മാ​ര്‍​ക്ക്‌​ലി​സ്റ്റാ​ണ് സി​ബി​ഐ​യു​ടെ കൈ​വ​ശ​മു​ള​ള​ത്. ഇ​തി​ല്‍ പ്ര​തി​യു​ടെ ജ​ന​ന​തീ​യ​തി രേ​ഖ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത് 2/12/2002 എ​ന്നാ​ണ്. പ്ര​തി​യു​ടെ അ​മ്മ​യും ഇ​ക്കാ​ര്യം സ്ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.