കാ​ഷ്മീ​രി​ൽ സു​ര​ക്ഷാ​സേ​ന ര​ണ്ട് ഭീ​ക​ര​രെ വ​ധി​ച്ചു
Tuesday, October 20, 2020 11:56 AM IST
ശ്രീ​ന​ഗ​ർ: ജ​മ്മു​കാ​ഷ്മീ​രി​ലെ ഷോ​പ്പി​യാ​ന്‍ ജി​ല്ല​യി​ല്‍ സു​ര​ക്ഷാ​സേ​ന ര​ണ്ട് ഭീ​ക​ര​രെ വ​ധി​ച്ചു. ഭീ​ക​ര​രു​ടെ സാ​ന്നി​ധ്യ​മു​ണ്ടെ​ന്ന ര​ഹ​സ്യ​സ​ന്ദേ​ശ​ത്തെ തു​ട​ര്‍​ന്ന് തി​ങ്ക​ളാ​ഴ്ച ഉ​ച്ച​യോ​ടെ​യാ​ണ് സൈ​ന​പോ​ര​യി​ലെ മെ​ല്‍​ഹോ​ത്ര​യി​ല്‍ സി​ഐ​എ​സ്എ​ഫി​ന്‍റെ​യും പോ​ലീ​സി​ന്‍റെ​യും നേ​തൃ​ത്വ​ത്തി​ല്‍ തെ​ര​ച്ചി​ല്‍ ആ​രം​ഭി​ച്ച​ത്.

ഇ​തി​നി​ടെ ഭീ​ക​ര​ര്‍ സു​ര​ക്ഷാ​സേ​ന​യ്ക്ക് നേ​രെ വെ​ടി​വ​യ്ക്കു​ക​യാ​യി​രു​ന്നു. സു​ര​ക്ഷാ​സേ​ന ന​ട​ത്തി​യ പ്ര​ത്യാ​ക്ര​മ​ണ​ത്തി​നി​ടെ​യാ​ണ് ഭീ​ക​ര​ര്‍ കൊ​ല്ല​പ്പെ​ട്ട​ത്. ഭീ​ക​ര​രി​ല്‍ നി​ന്നും ആ​യു​ധ​ങ്ങ​ള്‍ പി​ടി​ച്ചെ​ടു​ത്തു. പ്ര​ദേ​ശ​ത്ത് തെ​ര​ച്ചി​ല്‍ തു​ട​രു​ക​യാ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.