"800 വി​വാ​ദം'; ത​മി​ഴ്ന​ട​ൻ വി​ജ​യ് സേ​തു​പ​തി​യു​ടെ മ​ക​ളെ പീ​ഡി​പ്പി​ക്കു​മെ​ന്ന് ഭീ​ഷ​ണി
Tuesday, October 20, 2020 11:32 AM IST
ചെ​ന്നൈ: ത​മി​ഴ്‌​ന​ട​ന്‍ വി​ജ​യ് സേ​തു​പ​തി​യു​ടെ മ​ക​ളെ പീ​ഡി​പ്പി​ക്കു​മെ​ന്ന് സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ ഭീ​ഷ​ണി. മു​ന്‍ ശ്രീ​ല​ങ്ക​ന്‍ ക്രി​ക്ക​റ്റ് താ​രം മു​ത്ത​യ്യ മു​ര​ളീ​ധ​ര​ന്‍റെ ജീ​വി​ത​ത്തെ ആ​സ്പ​ദ​മാ​ക്കി​യൊ​രു​ക്കു​ന്ന 800 എ​ന്ന സി​നി​മ​യി​ല്‍ നി​ന്നും താ​രം പി​ന്മാ​റി​യ​തി​ന് പി​ന്നാ​ലെ​യാ​ണ് ട്വി​റ്റ​റി​ല്‍ നി​ന്നും ഭീ​ഷ​ണി​യു​യ​ര്‍​ന്ന​ത്.

റി​ഥി​ക് എ​ന്ന​യാ​ളു​ടെ ട്വി​റ്റ​ര്‍ അ​ക്കൗ​ണ്ടി​ല്‍ നി​ന്നു​മാ​ണ് ഭീ​ഷ​ണി വ​ന്ന​ത്. ഇ​യാ​ളെ അ​റ​സ്റ്റ് ചെ​യ്യ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് നി​ര​വ​ധി​യാ​ളു​ക​ള്‍ രം​ഗ​ത്തെ​ത്തി​യി​ട്ടു​ണ്ട്.

ശ്രീ​ല​ങ്ക​യി​ലെ ത​മി​ഴ​ര്‍ അ​നു​ഭ​വി​ക്കു​ന്ന ദു​ഷ്‌​ക​ര​മാ​യ ജീ​വി​തം വി​ജ​യ് സേ​തു​പ​തി മ​ന​സി​ലാ​ക്കാ​ന്‍ അ​യാ​ളു​ടെ മ​ക​ളെ പീ​ഡി​പ്പി​ക്കു​മെ​ന്നാ​ണ് ഭീ​ഷ​ണി​യി​ലു​ണ്ടാ​യി​രു​ന്ന​ത്.

നേ​ര​ത്തെ, സി​നി​മ​യ്‌​ക്കെ​തി​രെ പ്ര​തി​ഷേ​ധ​മു​യ​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ സി​നി​മ​യി​ല്‍ നി​ന്നും വി​ജ​യ് സേ​തു​പ​തി പി​ന്മാ​റ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് മു​ത്ത​യ്യ മു​ര​ളീ​ധ​ര​ന്‍ രം​ഗ​ത്തെ​ത്തി​യി​രു​ന്നു. ഇ​തേ​തു​ട​ര്‍​ന്നാ​ണ് സി​നി​മ​യി​ല്‍ നി​ന്നും പി​ന്മാ​റു​ന്ന​താ​യി വി​ജ​യ് സേ​തു​പ​തി പ്ര​ഖ്യാ​പി​ച്ചി​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.